രാഷ്ട്രത്തിന്‍റെ നയരൂപീകരണത്തിൽ പ്രൊഫഷണൽ വിദ്യാർഥികൾ ഭാഗമാകണം: പ്രോഫ്കോൺ

Malappuram

കുറ്റിപ്പുറം : രാഷ്ട്രത്തിന്റെ നയരൂപീകരണത്തിൽ പങ്കാളികളാകുന്ന തിലൂടെ മാത്രമേ പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ നിലനിൽപ്പും അഭിവൃദ്ധിയും ഭദ്രമാവുകയുള്ളൂ എന്ന് പ്രോഫ്കോണിന്റെ സമാപന സെഷൻ അഭിപ്രായപ്പെട്ടു ജുഡീഷ്യറിയിലും ബ്യൂറോക്രസിയിലും പ്രാതിനിധ്യമുണ്ടാകുന്നതിലൂടെയാണ് നയരൂപീകരണത്തിൽ പങ്കാളികളാകാൻ കഴിയുക. അത്തരം മേഖലകൾക്ക് പ്രൊഫഷണൽ വിദ്യാർഥികൾ ഊന്നൽ നൽകണമെന്നും പ്രോഫ്കോൺ ആവശ്യപ്പെട്ടു. മൂന്നുദിവസം കുറ്റിപ്പുറം ഒലീവ് കൺവെൻഷൻ സെന്ററിൽ നടന്ന പ്രോഫ്കോണിന്റെ സമാപന സെഷൻ കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുള്ള കോയ മദനി ഉദ്ഘാടനം ചെയ്തു,

സംഘാടക സമിതി ചെയർമാൻ ഡോ. പി അഹ്മദ് കബീർ അധ്യക്ഷത വഹിച്ചു. അഡ്വ. ഹാരിസ് ബീരാൻ എംപി, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, എസ്എഫ്ഐ സംസ്ഥാന സമിതി അംഗം സെയ്ദ് മുഹമ്മദ് സാദിഖ്,എം എസ് എം സംസ്ഥാന പ്രസിഡന്റ് അമീൻ അസ്ലഹ് എം എസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സുഫി ഇമ്രാൻ എം എസ് എം സംസ്ഥാന ട്രഷറർ നവാസ് സ്വലാഹി ഒറ്റപ്പാലം എം എസ് എം സംസ്ഥാന ഉപാധ്യക്ഷൻ സഅദു ദ്ദീൻ സ്വലാഹി ഷെഫീഖ് ഹസ്സൻ അൻസാരി ഷാഹിദ് മുസ്ലിം ഫാറൂഖി അബ്ദുൽ ജലീൽ മാമാങ്കര ഫൈസൽ ബാബു സലഫി ജംഷീദ് ഇരുവേറ്റി അബ്ദുസ്സലാം ഷാക്കിർ എന്നിവർ സംസാരിച്ചു