പെരിക്കല്ലൂർ: ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. പ്രിൻസിപ്പാൾ പി കെ വിനുരാജൻ ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം വാർഡ് മെമ്പർ ജോസ് നെല്ലേടം ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡൻ്റ് ഗിരീഷ് കുമാർ ജി.ജി. അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ അനിൽ കുറ്റിച്ചിറ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ ഷാജി പുൽപ്പള്ളി, എസ്എംസി ചെയർമാൻ ഷിജു കൊച്ചുപുരയിൽ, ഷാന്റി ഇ കെ, രതീഷ് സി.വി, കുമാരൻ സി.സി,എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
ചൂരൽമല ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് ഉദ്ഘാടനചടങ്ങ് ആരംഭിച്ചത്. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. പ്രസംഗം, പ്രച്ഛന്നവേഷം ,ദേശഭക്തിഗാനം, നൃത്താവിഷ്കാരം, ഡാൻസ് എന്നിവ കുട്ടികൾ അവതരിപ്പിച്ചു. ഈ അധ്യയന വർഷത്തിലെ വിവിധ പ്രവർത്തനങ്ങളിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങൾ, സ്വാതന്ത്ര്യസമര ചരിത്ര ക്വിസ് മത്സരം, സ്വാതന്ത്ര്യദിന പതിപ്പ് മത്സരം എന്നിവയിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങൾ പരിപാടിയിൽ വിതരണം ചെയ്തു. അധ്യാപകരും, അധ്യാപക പരീശീലക വിദ്യാർത്ഥികളും, പി.ടി.എ, എസ്.എം സി അംഗങ്ങളും ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു.