അരങ്ങേറ്റം ഗംഭീരമാക്കി കിലിയന്‍ എംബാപ്പെ

Sports

വാര്‍സോ: സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിൽ എത്തിയ ശേഷമുള്ള ആദ്യ മത്സരത്തിൽ ക്ലബ്ബിനെ കിരീടമണിയിച്ച് സൂപ്പർ താരം എംബാപ്പെ .
യുവേഫ സൂപ്പര്‍ കപ്പ് പോരാട്ടത്തിലാണ് താരം ടീമിനായി അരങ്ങേറിയത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീട ജേതാക്കളായ റയലും യുവേഫ യൂറോപ്പ ലീഗ് ജേതാക്കളായ ഇറ്റാലിയന്‍ ടീം അറ്റ്‌ലാന്‍ഡയുമായാണ് പോരാട്ടം നടന്നത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് റയല്‍ ജയവും കിരീടവും സ്വന്തമാക്കിയത്.

ആദ്യ പകുതി ഗോള്‍ രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും വന്നത്. 59ാം മിനിറ്റില്‍ ഫ്രെഡറിക്കോ വാല്‍വര്‍ഡെ വല ചലിപ്പിച്ചു.

68ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഹാമിന്റെ പാസില്‍ നിന്ന് എംബാപ്പെ രണ്ടാം ഗോള്‍ വലയിലാക്കി. റയലിന്റെ മുന്നേറ്റത്തില്‍ വിനിഷ്യസ് ജൂനിയറും റോഡ്രിഗോയും ഇടതും വലതും കളിച്ചപ്പോള്‍ പ്രധാന സ്‌ട്രൈക്കറായി എംബാപ്പെയും ആദ്യ ഇലവനില്‍ എത്തി.