ദേശീയ ബാലാവകാശ കമ്മീഷനെ ന്യൂനപക്ഷ വേട്ടക്ക് ഉപയോഗിക്കരുത് : വിസ്ഡം

Kozhikode

കോഴിക്കോട്: രാജ്യത്തെ കുട്ടികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പ് വരുത്തേണ്ട ദേശീയ ബാലാവകാശ കമ്മീഷനെ ന്യൂനപക്ഷ വേട്ടക്കായി ഉപയോഗിക്കുന്നത് ക്രൂരമാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി.എന്‍ അബ്ദുല്‍ ലത്തീഫ് മദനി, ജന: സെക്രട്ടറി ടി.കെ അശ്‌റഫ് എന്നിവര്‍ അഭിപ്രായപ്പെട്ടു.
രാജ്യത്തെ മദ്‌റസകള്‍ അടച്ച് പൂട്ടണമെന്ന നിര്‍ദ്ദേശം ഭരണഘടനാ ലംഘനവും മൗലികാവകാശ നിഷേധവുമാണ്.

ഉത്തരേന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റ വിദ്യാഭ്യാസ പുരോഗതിക്കായി സര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയിരുന്ന സംരംഭമായിരുന്നു മദ്‌റസ. വിദ്യാഭ്യാസ പാഠപുസ്തകത്തിലൂടെ സാംസ്‌കാരികാധിനിവേശം നടത്തി ന്യൂനപക്ഷങ്ങളെ അരിക് വല്‍കരിക്കുന്ന ഫാഷിസം അവകാശങ്ങളിലേക്ക് നേരിട്ട് ഇടപെടുകയാണ്. അതിനെതിരെ മതനിരപേക്ഷ സമൂഹവും സാംസ്‌കാരിക മേഖലയും പ്രതികരിക്കണമെന്നും ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു.

ബാലാവകാശ കമ്മീഷന്റെ വിദ്വേഷം പരത്തുന്ന ഇത്തരം നിര്‍ദ്ദേശങ്ങളെ അവജ്ഞയോടെ തള്ളിക്കളയാന്‍ കേരളമുള്‍പ്പെടെയുള്ള മതേതര സര്‍ക്കാറുകള്‍ ആര്‍ജ്ജവം കാണിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.