നവാഗതര്‍ക്ക് ഓണ വിരുന്നൊരുക്കി യു കെ എഫ് കോളേജ്

Kollam

കൊല്ലം: ഒന്നാംവര്‍ഷ ബിടെക്, ഡിപ്ലോമ വിദ്യാര്‍ഥികള്‍ക്ക് സര്‍െ്രെപസ് ഓണവിരുന്നൊരുക്കി പാരിപ്പള്ളി യു കെ എഫ് എന്‍ജിനീയറിങ് കോളേജ്. ഔദ്യോഗികമായി ക്ലാസുകള്‍ ആരംഭിക്കുന്നതിനു മുന്നോടിയായിട്ടാണ് ‘ആരവം 2k23’ എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചത്. രണ്ട് ദിവസം മുന്‍പാണ് വിദ്യാര്‍ഥികളോട് ഓണാഘോഷ പരിപാടിയെ കുറിച്ച് സംസാരിച്ചത്. അതിന്റെ ഭാഗമായിട്ടാണ് വിദ്യാര്‍ഥികള്‍ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ വര്‍ണാഭമായ ഓണാഘോഷ പരിപാടി സംഘടിപ്പിക്കാന്‍ രംഗത്തെത്തിയത്. പരിപാടിയുടെ ഉദ്ഘാടനം കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ് നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. ഇ. ഗോപാലകൃഷ്ണ ശര്‍മ, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. വി. എന്‍. അനീഷ്, ഡീന്‍ അക്കാഡമിക്‌സ് ഡോ. ജയരാജു മാധവന്‍, ഡീന്‍ സ്റ്റുഡന്റ് അഫയേഴ്‌സ് ഡോ. രശ്മി കൃഷ്ണപ്രസാദ്, പോളിടെക്‌നിക് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ജിതിന്‍ ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്യാം കുമാര്‍, പിടിഎ പാട്രണ്‍ എ. സുന്ദരേശന്‍ എന്നിവര്‍ പ്രസംഗിച്ചു.

വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ നേതൃത്വത്തില്‍ അത്തപ്പൂക്കള മത്സരം, തിരുവാതിര, വടംവലി, ഉറിയടി, റാംപ് വാക്ക് തുടങ്ങി വിവിധ കലാപരിപാടികള്‍ ഉള്‍പ്പെടുന്ന വര്‍ണാഭമായ പരിപാടികള്‍ ആരവം 2k23 യുടെ ഭാഗമായി നടന്നു. യു കെ എഫ് സ്റ്റാഫ് വെല്‍ഫെയര്‍ ഫോറം, പിടിഎ, സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയുടെ ആദ്യ ദിനത്തില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപക അനധ്യാപകര്‍ക്കും ഓണസദ്യയും ഒരുക്കി. മൂന്ന് ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന ഓണാഘോഷ പരിപാടി 26 നു വൈകിട്ട് സമാപിക്കും.