തിരുവനന്തപുരം: മഞ്ജരി കലാസാഹിത്യ വേദിയുടെ വാർഷികോത്സവം ഭാഷാ ദിനാചരണം കാവ്യമഞ്ജരി പുരസ്കാര സമർപ്പണം എന്നീ ചടങ്ങുകൾ നെയ്യാറ്റിൻകര
സുഗത സ്മൃതിയിൽ പ്രശസ്ത കവി വി. മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു.
പ്രകൃതിദുരന്തത്തിൽ പൊലിഞ്ഞ സഹോദരങ്ങൾക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് മഞ്ജരി പ്രസിഡൻ്റ് ഉദയൻ കൊക്കോട് കവിത ആലപിച്ചു. ചടങ്ങിനെത്തിയ വിശിഷ്ട വ്യക്തിത്വങ്ങൾ അക്ഷരദീപം തെളിയിക്കുകയും കാവ്യാലാപനം നടത്തുകയും ചെയ്തു.
ഡോ. ബിജു ബാലകൃഷ്ണന് 15001 രൂപയും ശില്പവും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങിയ “കാവ്യമഞ്ജരി പുരസ്കാരം” മധുസൂദനൻ നായർ സമ്മാനിച്ചു. നെയ്യാറ്റിൻകരയുടെ സാംസ്കാരിക നായകൻ മുനിസിപ്പൽ ചെയർമാൻ പി. കെ. രാജമോഹനൻ മഞ്ജരിയുടെ ആദരം ഏറ്റുവാങ്ങി.
മാതൃകാ കർഷകനുള്ള കർഷകശ്രീ പുരസ്കാരം കൊല്ലയിൽ പഞ്ചായത്തിലെ മികച്ച കൃഷിക്കാരനും ക്ഷീരകർഷകനുമായ എം.സന്തോഷ്കുമാറിന് സമ്മാനിച്ചു. ഡോ.ജെ. കുമാർ (പുരസ്കാര നിർണ്ണയ സമിതി ചെയർമാൻ) കവയിത്രി ഡോ. കവിത, ഭാഷാധ്യാപകൻ രചന വേലപ്പൻ നായർ, ഡോ.ജെ.പി. കൃഷ്ണകുമാർ (ഭാഷാധ്യാപകൻ)
നെയ്യാറ്റിൻകര സുകുമാരൻ നായർ (മഞ്ജരി വൈസ് പ്രസിഡന്റ്) അജയൻ അരുവിപ്പുറം (മാധ്യമപ്രവർത്തകൻ) ആദിത്യൻ ജി.എസ്. കുടയാൽ (പ്രസിഡന്റ്, ബാലമഞ്ജരി) (
എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ മഞ്ജരി കുടുംബാംഗങ്ങളായ വിദ്യാർത്ഥികൾ അനുമോദനം ഏറ്റുവാങ്ങി. മഞ്ജരി സെക്രട്ടറി വിശ്വനാഥ് വണ്ടിയോട്ടുകോണം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
മഞ്ജരി വൈസ് പ്രസിഡന്റ് ഗോപൻ കുട്ടപ്പന സ്വാഗതവും മഞ്ജരി നിർവ്വാഹക സമിതി അംഗം സാഹിത്യകാരി സുധർമ്മ അമരവിള നന്ദിയും പ്രകാശിപ്പിച്ചു.