കോഴിക്കോട് : ശനിയാഴ്ചകൾ പ്രവര്ത്തിദിനമാക്കികൊണ്ടുളള വിദ്യാഭ്യാസ കലണ്ടർ പിൻവലിക്കുക എന്ന ആവശ്യമുന്നയിച്ച് ഇന്നലെ നടന്ന അധ്യാപക പരിശീലനം കേരള അറബിക് മുൻഷീസ് അസോസിയേഷൻ കരിദിനമായി ആചരിച്ച് പ്രതിഷേധിച്ചു.
ജില്ലാ തല പ്രതിഷേധ പരിപാടി അധ്യാപക പരിശീലന കേന്ദ്രമായ കല്ലായി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽവച്ച് കെ എ എം എ സംസ്ഥാന ട്രഷറർ പി പി ഫിറോസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു . ജില്ല പ്രസിഡന്റ് ഇ സി നൗഷാദ് അധ്യക്ഷത വഹിച്ചു ‘ ജില്ല ഭാരവാഹികളായ ഷജീർ ഖാൻ വയ്യാനം, ഡോ: സിദ്ധീഖ്, ഷബീർ , തുടങ്ങിയവർ സംസാരിച്ചു.അശാസ്ത്രീയമായ അക്കാദമിക കലണ്ടർ ഒഴിവാക്കി വിദ്യാർഥി സൗഹൃദമായ പഠന അന്തരീക്ഷം സൃഷ്ടിക്കണമെന്ന് പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. കറുത്ത ബാഡ്ജുകൾ ധരിച്ച് അധ്യാപകർ ക്ലസ്റ്റർ പരിശീലനത്തിൽ പങ്കാളികളായി.