കോഴിക്കോട് : വിസ്‌ഡം ഇസ്ലാമിക് ഓർഗാനൈസേഷൻ ഐ ടി & കമ്മ്യൂണിക്കേഷൻ വിംഗ് ‘ആംബ്ലിഫൈ” ജില്ലാ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. വിസ്‌ഡം ജില്ലാ സെക്രട്ടറി അബ്ദുറസാഖ് അത്തോളി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജില്ലാ പ്രസിഡന്റ് വി ടി ബഷീർ അധ്യക്ഷത വഹിച്ചു.


വിസ്‌ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് താജുദ്ധീൻ സ്വലാഹി, ജുബൈൽ എടവണ്ണ, സുഹൈൽ PU. ഇസ്മായിൽ കല്ലമ്പാറ, ജംഷീർ മാങ്കാവ്, ജസീൽ കൊടിയത്തൂർ, ഉമർ ബിൻ അബ്ദുൽ അസീസ് എന്നിവർ പ്രസംഗിച്ചു. ടി ഫൈസൽ കമ്പ്ളിപറമ്പ് സ്വാഗതവും ബാസിൽ നന്ദിയും പറഞ്ഞു.