തിരുവനന്തപുരം: കേരളത്തിൻ്റെ പേരിന് കാരണമായ കേരവൃക്ഷത്തിൻ്റെ ഉല്പന്നമാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയ്ക്ക് കേരള ബ്രാൻഡ് നൽകിക്കൊണ്ടാണ് “നന്മ” എന്ന ഔദ്യോഗിക നാമത്തിൽ കേരളബ്രാൻഡ് നിലവിൽ വരുന്നത്.
കേരളത്തിൽ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ / നൽകുന്ന സേവനങ്ങൾ എന്നിവയ്ക്ക് ഒരു ആഗോള ഗുണനിലവാരം കൊണ്ട് വരികയും, അതുവഴി ഈ ഉത്പന്നങ്ങൾക്ക് സേവനങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ ഉള്ള വിപണന സാധ്യത കൂട്ടുകയും എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് “കേരളാ ബ്രാൻഡ്’.
തിരഞ്ഞെടുക്കപ്പെട്ട ആറ് വെളിച്ചെണ്ണ ഉത്പാദകർക്ക് ബ്രാൻഡ് സർട്ടിഫിക്കറ്റ് നൽകി കൊണ്ട് മന്ത്രി ഉദ്ഘാടനം ചെയ്തു. ഉയർന്ന ഗുണനിലവാരം, വ്യാവസായിക രീതികൾ എന്നിവയോടു കൂറ് ധാർമ്മികത, ഉത്തരവാദിത്വപരമായ പുലർത്തിക്കൊണ്ട് കേരളത്തിലെ സംരംഭകർ നിർമ്മിക്കുന്ന ഉത്പന്നങ്ങളെയും നൽകുന്ന സേവനങ്ങളെയും ആഗോള വിപണിയിലെ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുകയും, ഇതിലൂടെ കേരളത്തിലെ വ്യവസായങ്ങൾക്ക് പൊതുവായി ഒരു സ്വത്വം സൃഷ്ടിച്ചെടുക്കുകയും ആണ് കേരള ബ്രാൻഡ് കൊണ്ട് ഉദ്ദേശിക്കുന്നത്.
സംസ്ഥാനത്തെ തദ്ദേശീയ ഉൽപന്നങ്ങൾക്ക് സവിശേഷമായ ഐഡന്റിറ്റി നൽകി
കേരളത്തിലെ സംരംഭങ്ങളെ ആഗോള വിപണിയിലേക്ക് പ്രാപ്തരാക്കുകയും ചെയ്യുകയാണ് ബ്രാൻഡിങ് കൊണ്ട് ലക്ഷ്യമിടുന്നത്. കേരളത്തിലെ വ്യവസായത്തിന്റെ പ്രത്യേകതകൾ പ്രതിഫലിപ്പിക്കുന്നതാവും കേരള ബ്രാൻഡ്.
കേരളത്തിൽ നിന്നുള്ള അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചുള്ള ഉത്പന്ന
നിർമ്മാണം. മുഴുവനായും കേരളത്തിൽ തന്നെ നിർമ്മിക്കുന്നത്. ബാലവേല പ്രോത്സാഹിപ്പിക്കാത്തത് പരിസ്ഥിതി സൗഹൃദവും പരിസ്ഥിതി ലിംഗ-വർഗ-ജാതി വിവേചനമില്ലാതെ പ്രവർത്തിക്കുന്ന ജോലി സ്ഥലങ്ങൾ ബോധമുള്ളതുമായ പ്രവർത്തനങ്ങൾ സുരക്ഷിതവും വൃത്തിയുള്ളതും പുരോഗമനപരവുമായ ജോലിസ്ഥലങ്ങൾ സാങ്കേതികവിദ്യയിൽ ഊന്നിയ പ്രവർത്തനങ്ങൾ ഉപഭോക്താക്കൾക്ക് ഉറപ്പുവരുത്തുന്നതിനും ഗുണനിലവാരമുള്ള പ്രതിജ്ഞാബദ്ധരായ
നിർമ്മാതാക്കളുടെ വിപണന സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു സംവിധാനമായി കേരള ബ്രാൻഡ് പ്രവർത്തിക്കും.
“മെയ്ഡ് ഇൻ കേരള” എന്ന തനതായ ബ്രാൻഡ് നാമത്തിൽ അവരുടെ ഉൽപ്പന്നങ്ങളോ സേവനങ്ങളോ വിപണന ചെയ്യാൻ കഴിയും. ഉയർന്ന നിലവാരമുള്ള സർട്ടിഫിക്കേഷനുകൾ നേടുന്നതിനുള്ള സാമ്പത്തിക സഹായം കയറ്റുമതി മെച്ചപ്പെടുത്തുന്നതിന് കൂടുതൽ സഹായിക്കും.
വാണിജ്യ വ്യവസായ വകുപ്പ് ഡയറക്ടർ എസ്.ഹരികിഷോർ ഐ.എ.എസ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് ഐ.എ.എസ് മുഖ്യ പ്രഭാഷണം നടത്തി.
കെഎസ്ഐഡിസി എക്സിക്യുട്ടീവ് ഡയറക്ടർ ആർ.ഹരികൃഷ്ണൻ, കെ. അജിത്കുമാർ, സന്തോഷ് കോശിതോമസ്, എ.നിസാറുദീൻ, വിനോദ് മഞ്ഞില, എം.ഐ.സഹദുള്ള, എൻ.എ.ഹസ്സൻ ഉസൈദ്, എസ്. സൂരജ്, രശ്മി, സന്ദീപ്.എസ്.കുമാർ എന്നിവർ വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുത്തു.
കുഞ്ഞുമോൾ മാത്യം,എം.ആർ.എൽ കുട്ടനാടൻ വെളിച്ചെണ്ണ (ആലപ്പുഴ), അബ്രഹാം കുന്നുംപുറത്ത് സെബാസ്റ്റ്യൻ, കെഡിസൺ വെളിച്ചെണ്ണ (കോട്ടയം), വാരാപ്പെട്ടി സഹകരണ ബാങ്ക് വെളിച്ചെണ്ണ (എറണാകുളം), ജോസ് കുഞ്ചാമല, കെ.എം. ഓയിൽ ഇൻഡസ്ട്രീസ്, അഞ്ചരക്കണ്ടി സഹകരണ സംഘം വെളിച്ചെണ്ണ, (കണ്ണൂർ), കെ.എം. അബ്ബാസ്, കളത്ര ഓയിൽസ് (കാസർഗോഡ്) എന്നീ ആറു വെളിച്ചെണ്ണ ഉദ്പാദകർക്കാണ് നന്മ കേരള ബ്രാൻഡിങ് സർട്ടിഫിക്കറ്റ് നൽകിയത്.