മണ്ണും മനുഷ്യനും തമ്മിലുള്ള ആത്മ ബന്ധത്തിന്‍റെ കഥയുമായി “ആദച്ചായി”

Cinema

സിനിമ വര്‍ത്തമാനം / ജി കെ

ജെ. ജെ. പ്രൊഡക്ഷൻസിനു വേണ്ടി ഡോക്ടർ ബിനോയ്‌ റസ്സൽ കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമ യാണ് ആദച്ചായി. സിജി ജോസഫ് നിർമിക്കുന്ന ഈ ചിത്രം പ്രകൃതി യെ സ്നേഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണ്. മണ്ണും മനുഷ്യനും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ കൃഷിയുടെയും കൃഷി പാലകന്റെയും പ്രാധാന്യത്തേക്കുറിച്ചും പരിശ്രമത്തേക്കുറിച്ചും ഒട്ടേറെ രംഗങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്.

ആദച്ചായി എന്ന കർഷകൻ നേരിടുന്ന വെല്ലുവിളി കളാണ് ഈ സിനിമയുടെ പ്രമേയം.
ആദച്ചായി എന്ന കഥാപത്രമായി ചെമ്പിൽ അശോകൻ അഭിനയിക്കുന്നു. ഡോക്ടർ ജോജി ജോഷ്വ യാണ് മറ്റൊരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്.

പ്രമോദ് വെളിയനാട്, അന്ത്രയോസ്, ജോർഡി പൂഞ്ഞാർ, ജോളി ഈശോ, മേരിക്കുട്ടി, ലോനപ്പൻ കുട്ടനാട്, സുരഭി സുഭാഷ്, സിബി രാംദാസ്, സുരേഷ് വെളിയനാട്, മാസ്റ്റർ ജോഹാൻ ജോസഫ് ബിനോയ്‌. ജുവന ഫിലോ ബിനോയ്‌, ജൂലിയ മരിയ ബിനോയ്‌ തുടങ്ങിയവർ അഭിനയിക്കുന്നു.

ഡി. ഒ. പി. സുനിൽ കെ. എസ്..,ഗാനങ്ങൾ മാങ്കോമ്പു ഗോപാല കൃഷ്ണൻ, സുനിൽ കെ. ആനന്ദ്.., വർക്കല ജി. ആർ. എഡ്വിൻ, ഡോ. ഫിലിപ്പോസ് ജോഷ്വ, സംഗീതം ജോജി ജോഷ്വ ഫിലിപ്പോസ്.., വർക്കല എഡ്വിൻ, കലാസംവിധാനം ജി. ലക്ഷ്‌മൺ മാലം.., മേക്കപ്പ് മധു പറവൂർ, കോസ്ടുംസ് ബിനു പുളിയറക്കോണം, ഏലപ്പാറ. കുട്ടനാട്., മല്ലപ്പള്ളി എന്നിവിടങ്ങളിലായി ചിത്രീകരണം നടന്ന ഈ ചിത്രം പ്രദർശനത്തിന് തയാറായി വരുന്നു.