ഓലമേഞ്ഞ ഓർമകൾ, പുസ്തക പ്രകാശനവും സാംസ്കാരിക പ്രഭാഷണവും

Kozhikode

കോഴിക്കോട്: എഴുത്തുകാരി ഉമ്മു അമ്മാറിന്റെ ‘ഓലമേഞ്ഞ ഓർമകൾ’
പുസ്തക പ്രകാശനവും സാംസ്കാരിക പ്രഭാഷണവും ആഗസ്റ്റ് 25 ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് കുറ്റ്യാടി പീസ് സ്ക്വയറിൽ നടക്കും.തനിമ കലാ സാഹിത്യ വേദി കോഴിക്കോട് ജില്ലയാണ് പരിപാടിയുടെ സംഘാടകർ. എഴുത്തുകാരൻകെ.ഇ.എൻ കുഞ്ഞമ്മദ് പുസ്തകം പ്രകാശനം ചെയ്യും.

മീഡിയ വൺ ചാനൻ മാനേജിംങ് എഡിറ്റർ സി.ദാവൂദ് പുസ്തകം ഏറ്റുവാങ്ങും. കെ.ടി. സൂപ്പി പുസ്തകപരിചയം നടത്തും. പുസ്തകത്തിൻ്റെ ആദ്യ വിൽപന ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഒ.ടി. നഫീസ നിർവഹിക്കും.തനിമ ജില്ല പ്രസിഡൻറ് സി.എ.കരീം പൈങ്ങോട്ടായി അധ്യക്ഷത വഹിക്കും. ജനപ്രതിനിധികളായ വഹിദ പാറേമ്മൽ ,ഹാഷിം നമ്പാട്ടിൽ, എ.സി. അബ്ദുൽ മജീദ്,എം. കെ. ഫാത്തിമ, തനിമ ജില്ല സെക്രട്ടറി അഷ്റഫ് വാവാട്,കെ. സി.പി. വീണ, മൊയ്‌തു കണ്ണങ്കോടൻ,വി. ടി .സലീം, വി .എം .ലുഖ്‌മാൻ,ബാലൻ തളിയിൽ പി .കെ .റാബിയ,സി. സി. അബ്ദുൽ ഹമീദ്,ലക്ഷ്‌മി ദാമോദരൻ,സൈനബ ഗഫൂർ തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.