കോഴിക്കോട്: നേരാണ് നിലപാട് എന്ന പ്രമേയത്തില്‍ ഡിസംബര്‍ 30, 31 തീയതികളില്‍ എറണാകുളത്ത് നടക്കുന്ന ഐ എസ് എം സംസ്ഥാന സമ്മേളന പ്രചരണാര്‍ത്ഥം ഭിന്നശേഷി കൂട്ടായ്മയായ റിവാഡ് ഫൗണ്ടേഷനും ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയും സംയുക്തമായി അസ്ഥി സംബന്ധമായ വെല്ലുവിളി നേരിടുന്നവരുടെ ഏകദിന ദഅവ ക്യാമ്പ് സംഘടിപ്പിച്ചു.
ജെ ഡി ടി ഇസ്ലാം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് ജുനൈദ് സ്വലാഹി അധ്യക്ഷത വഹിച്ചു. കെ എന്‍ എം കോഴിക്കോട് സൗത്ത് ജില്ല സെക്രട്ടറി അബ്ദുല്‍സലാം വളപ്പില്‍ ഉദ്ഘാടനം ചെയ്തു.
നേരാണ് നിലപാട് എന്ന പ്രമേയത്തെ ആസ്പദമാക്കി മുക്കം സലഫി മസ്ജിദ് ഖത്തീബ് അബ്ദുല്‍ റഷീദ് ഖാസിമി സംസാരിച്ചു. ഭിന്നശേഷിക്കാരുടെ സാമൂഹ്യ ബാധ്യത എന്ന വിഷയത്തില്‍ റിവാഡ് ഫൗണ്ടേഷന്‍ പ്രസിഡന്റ് ഷബീര്‍ കൊടിയത്തൂരും ചലന പരിമിതിയിലെ ചലനാത്മകത എന്ന വിഷയത്തില്‍ റിവാര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അസീസ് എം ചേളാരിയും ക്ലാസുകള്‍ എടുത്തു.
ഐ എസ് എം റിവാര്‍ഡ് കണ്‍വീനര്‍ ഫസിലുറഹ്മാന്‍ കക്കാട്, ബാസില്‍ പാലത്ത്, ഖദീജ കാരപ്പറമ്പ്, ശിഹാബ് കൂടരഞ്ഞി, അമാനുദ്ധീന്‍, അഷറഫ് മടവൂര്‍, ആഷിക് കടലുണ്ടി, അബ്ദുല്‍ ഷാഹിം, സൈദുമുഹമ്മദ് എന്നിവര്‍ സംസാരിച്ചു.