ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രതിഷേധ ജ്വാല നടത്തി

Wayanad

കല്പറ്റ: രാജ്യ തലസ്ഥാനത്ത് നീതിക്ക് വേണ്ടി പോരാട്ടം നടത്തുന്ന രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഐ എന്‍ ടി യു സി മഹിളാ വിംഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ തീ ജ്വാല സംഘടിപ്പിച്ചു. സമരം ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി പി ആലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാധാ രാമസ്വാമി അധ്യക്ഷത വഹിച്ചു. ഐ എന്‍ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് ബി സുരേഷ് ബാബു, ഗിരീഷ് കല്പറ്റ, കെ അജിത, ആയിഷാ പള്ളിയാല്‍, മഞ്ജുഷ സി വി, ബിനി പ്രഭാകരന്‍, ശ്രീജ, ഷീജ ഫ്രെഡി എന്നിവര്‍ പ്രസംഗിച്ചു.