കൊച്ചി: സിനിമാ രംഗത്ത് തന്റേതായ വ്യക്തിമുദ്ര ചാർത്തിയ മഹാന്മാരിൽ ഒരാളാണ് മോഹൻ എന്ന് അദ്ദേഹത്തിന്റെ അടുത്ത് സുഹൃത്തും പൊതുപ്രവർത്തകനുമായ ബിജു തേറാട്ടിൽ അനുസ്മരിച്ചു.
അപകടത്തിനു മുന്നേ തമ്മിൽ കാണുകയും, സിനിമാരംഗത്തേക്ക് മടങ്ങി വരുന്നതിനെ കുറിച്ചും, പുതിയ സിനിമയുടെ ചർച്ചകളെ കുറിച്ച് ദീർഘനേരം സംസാരിക്കുകയും ചെയ്തിരുന്നു.
അതിന്റെ പ്രവർത്തനങ്ങൾക്കിടയിലാണ് മോഹൻ അപ്രതീക്ഷിതമായി രോഗബാധിതനാവുകയും ചെയ്തത്. വിശ്വസിക്കാനാവുന്നില്ല മോഹന്റെ വിയോഗം എന്ന് ബിജു തേറാട്ടിൽ വികാരഭരതിനായി പറഞ്ഞു.