നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും പ്രസിദ്ധീകരിക്കുന്നതിനായി nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
കണ്ണൂര്‍: ‘വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം’ പ്രമേയത്തില്‍ ഡിസംബര്‍ 28, 29, 30, 31 ദിനങ്ങളില്‍ മലപ്പുറത്ത് നടക്കുന്ന കെ എന്‍ എം മര്‍കസുദ്ദഅവ മുജാഹിദ് സംസ്ഥാന സമ്മേളനം ജില്ലാ സംഘാടക സമിതിയായി. കെ എല്‍ പി യൂസുഫ് എലാങ്കോട് മുഖ്യരക്ഷാധികാരിയും സി സി ശക്കീര്‍ ഫാറൂഖി ചെയര്‍മാനും ഡോ. അബ്ദുല്‍ ജലീല്‍ ഒതായി ജനറല്‍ കണ്‍വീനറുമായി 501 അംഗ സമിതി രൂപീകരിച്ചു.

സബ് കമ്മിറ്റി ചെയര്‍മാന്‍, കണ്‍വീനര്‍മാര്‍: സി എ അബൂബക്കര്‍, ടി മുഹമ്മദ് നജീബ് (ധനകാര്യം), വി മൊയ്തു സുല്ലമി, അബ്ദുല്‍ സത്താര്‍ ഫാറൂഖി (ദഅവത്ത്), മുഹമ്മദ് റാഫി തളിപ്പറമ്പ, സഈദ് കൊളേക്കര (പ്രചാരണം), പി ടി പി മുസ്തഫ, റസല്‍ കക്കാട് (പ്രസ്സ് ആന്റ് ഇന്‍ഫര്‍മേഷന്‍), റമീസ് പാറാല്‍, റബീഹ് മാട്ടൂല്‍ (ഐ ടി സോഷ്യല്‍ മീഡിയ), വി വി മഹമൂദ്, ജസീല്‍ പൂതപ്പാറ (രജിസ്‌ട്രേഷന്‍), ആര്‍ അബ്ദുല്‍ ഖാദര്‍ സുല്ലമി, സാദിഖ് മാട്ടൂല്‍ (ഗതാഗതം), റാഫി പേരാമ്പ്ര, ജൗഹര്‍ ചാലക്കര (കലാസാഹിത്യം, കായിക മല്‍സരങ്ങള്‍ ), ‘ നാസര്‍ ധര്‍മ്മടം, അനസ് തളിപ്പറമ്പ ( യൂനിറ്റി, വളണ്ടിയര്‍), ഖൈറുന്നിസ ഫാറൂഖിയ്യ, കെ.പി ഹസീന (വനിതാ വിംഗ്), ഫയാസ് കരിയാട്, ഷജിന്‍ വളപട്ടണം (കാമ്പസ് വിംഗ്), റാഹിദ് മാട്ടൂല്‍, ഇമാദ് മാട്ടൂല്‍ (കിഡ്‌സ്). സംസ്ഥാന പ്രചാരണോദ്ഘാടനം കണ്ണൂരില്‍ നടത്താനും തീരുമാനിച്ചു.
തായത്തെരു സലഫി ദഅവ സെന്ററില്‍ സംസ്ഥാന സെക്രട്ടറി സി മമ്മു കോട്ടക്കല്‍ യോഗം ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ ശബീന മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡന്റ് സി സി ശക്കീര്‍ ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട്, സെക്രട്ടറി കെ എല്‍ പി ഹാരിസ്, ജില്ലാ സെക്രട്ടറി ഡോ. അബ്ദുല്‍ ജലീല്‍ ഒതായി, ട്രഷറര്‍ സി എ അബൂബക്കര്‍, ഐ എസ് എം ജില്ലാ സെക്രട്ടറി സഹദ് ഇരിക്കൂര്‍, വി മൊയ്തു സുല്ലമി, റാഫി പേരാമ്പ്ര, റുസീന ഫൈസല്‍, അസീസ് കല്ലിക്കണ്ടി, നൗഷാദ് കൊല്ലറത്തിക്കല്‍, അതാഉള്ള ഇരിക്കൂര്‍, അബ്ദുല്‍ലത്തീഫ് കതിരൂര്‍, വി സുലൈമാന്‍ പ്രസംഗിച്ചു.