തിരുവനന്തപുരം: മുകളിലത്തെ നിലയിലേക്ക് കയറുമ്പോള്‍ കാല്‍ വഴുതി വീണ ഗൃഹനാഥന്റെ തല പടിയുടെ കൈവരിക്കിടയില്‍ കുടുങ്ങി. ഉളളൂര്‍ പ്രശാന്ത്‌നഗര്‍ തുറുവിക്കല്‍ ഐടി ലെയ്‌ന്‍ എആര്‍എ -28 ഐശ്വര്യയില്‍ ഭാസ്‌കരന്‍ നായരാണ് അപകടത്തിൽപ്പെട്ടത്. ബുധൻ പുലർച്ചെ മൂന്നോടെയാണ് സംഭവം.
ശുചിമുറിയിലേക്ക് പോകുന്നതിനിടെ കാല്‍ വഴുതിവീണ് തല കൈവരിക്കിടയില്‍ കുടുങ്ങുകയായിരുന്നു. ഭാസ്‌കരന്റെ നിലവിളി കേട്ടുണർന്ന വീട്ടുകാര്‍ ചാക്ക അഗ്നിശമന സേനയെ അറിയിക്കുകയായിരുന്നു.
എസ്എഫ്ആര്‍ഒ ജി വി രാജേഷിന്റെ നേതൃത്വത്തില്‍ എഫ്ആര്‍ഒ മാരായ സുബിന്‍, ശരത്, അന്‍സീം, സാം, ഷിജോ സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലുളള സേനാംഗങ്ങള്‍ എത്തി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് കമ്പി മുറിച്ചു മാറ്റി രക്ഷപ്പെടുത്തി