പ്രേംനസീറിന്‍റെ ആദ്യനായിക നെയ്യാറ്റിൻകര കോമളത്തിന് ചലച്ചിത്ര അക്കാദമിയുടെ സ്നേഹാദരം

Thiruvananthapuram

നെയ്യാറ്റിൻകര : മലയാള സിനി മയിൽ പ്രേംനസീറിന്റെ ആദ്യനായിക നെയ്യാറ്റിൻകര കോമളത്തിന് ചലച്ചിത്ര അക്കാദമിയുടെ സ്നേഹാദരം. പ്രായം 95 ആയ നെയ്യാറ്റിൻകര കോമളത്തെ അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ നെയ്യാറ്റിൻകര വഴുതൂരിലെ വസതിയിൽ നേരിട്ട് ചെന്ന് പൊന്നാടയണിയിച്ച് ആദരിച്ചു.

ജീവിതത്തിൽ വല്ലാത്ത ഒറ്റപ്പെടൽ അനുഭവിക്കുക യാണ് ഈ കലാകാരി എന്ന് സുഹൃത്ത് വയലാർ വിനോദ് അറിയിച്ചതിനെത്തുടർന്നാണ് വീട്ടിൽ എത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. താനടക്കം എല്ലാപേരും
കോമളത്തോടൊപ്പമുണ്ടെന്ന ഐക്യദാർഢ്യം കൂടിയാണീ സന്ദർശനം. നെയ്യാറ്റിൻകര
കോമളം മലയാള സിനിമയുടെ ചരിത്രം കൂടിയാണ്. പുതിയ തലമുറയ്ക്ക് നെയ്യാറ്റിൻകര കോമളത്തെ അത്ര പരിചയമില്ലെ ന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു.

വഴുതൂരിലെ വീട്ടിൽ നാത്തൂ നുമൊരുമിച്ചാണ് നിലവിൽ കോമളം താമസിക്കുന്നത്. വാർധക്യത്തിന്റെ അസ്വസ്ഥതക ളുള്ളതിനാൽ യാത്രകളൊന്നു മില്ല.

1950 ൽ വനമാല എന്ന ചി ത്രത്തിലൂടെയാണ് കോമളം മലയാള സിനിമയുടെ ഭാഗമാകുന്നത്. മലയാളത്തിലെ ആദ്യത്തെ വനചിത്രമായിരുന്നു വനമാല. തുടർന്ന് ആത്മശാന്തി, മരുമകൾ, സന്ദേഹി എന്നീ ചി ത്രങ്ങളിലും മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക് ഫിലിമായ ന്യൂസ് പേപ്പർ ബോയ് എന്ന സിനിമയിലും നെയ്യാറ്റിൻകര കോമളം അഭിനയിച്ചു. ആരാധനയിലാണ് ഒടുവിൽ അഭിനയിച്ചത്. ചില സീരിയലു കളിലും വേഷമിട്ടിട്ടുണ്ട്.