തിരുവനന്തപുരം: സ്വന്തം ഇഷ്ടപ്രകാരം കരൾ ദാനം ചെയ്ത നാഷണൽ കോളേജ് വിദ്യാർത്ഥിനി അനഘ എസ് നെ കോളേജിൽ നടന്ന ചടങ്ങിൽ അശ്വിതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി അനുമോദി ക്കുകയും ആശ്ലേഷിക്കുകയും ചെയ്തു.
മനുഷ്യസ്നേഹത്തിന്റെ പ്രതിബിംബമാണ് അനഘയെന്ന് ഗൗരി ലക്ഷ്മി ഭായി പറഞ്ഞു. നാഷണൽ കോളേജിലെ ഇൻസൈറ്റോ നാഷണൽ പ്രോഗ്രാമിന്റെ ഭാഗമായി ഗൗരി ലക്ഷ്മി ഭായി വിദ്യാർത്ഥികളുമായി തദവസരത്തിൽ സംവദിക്കുകയും സമകാലിക സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പ്രാദേശിക ചരിത്രത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ചും വിദ്യാർത്ഥികളുമായി ചർച്ച ചെയ്യുകയും ചെയ്തു.
കോളേജ് പ്രിൻസിപ്പാൾ ഡോ. എസ് എ ഷാജഹാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വകുപ്പ് മേധാവിമാരായ ഫാജിസ ബിവി, ഡോ. അനിത. എസ്, ഡോ. ആൽവിൻ. ഡി തുടങ്ങിയവർ സംസാരിച്ചു.