കോഴിക്കോട്: വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് സമാശ്വാസമേകുന്ന പ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനും ധ്രുതഗതിയിലുള്ള പുരോഗതി കൈവരുത്താൻ സർക്കാർ സന്നദ്ധമാവണമെന്ന്കോഴിക്കോട്ട് നടന്ന ഐ.എസ്.എം സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റ് അഭിപ്രായപ്പെട്ടു.

ബീഫ് കഴിച്ചതിൻ്റെ പേരിൽ ഹരിയാനയിലുണ്ടായ ആൾക്കൂട്ടകൊലപാതകം, വർഗീയ താണ്ഡവത്തിൻ്റെ തുടർച്ചായി സംഭവിച്ചുകൊണ്ടിരിക്കുന്നത് ആശങ്കാജനകമാണ്. ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ അടിയന്തിര പ്രധാന്യത്തോടെയുള്ള ഇടപെടൽ അനിവാര്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

സാമൂഹ്യ തലത്തിൽ സർവ്വ മേഖലകളിലും സ്ത്രീ സുരക്ഷ ഉറപ്പു വരുത്തിക്കൊണ്ട് വിശുദ്ധ ഇസ് ലാം മുന്നോട്ടു വെക്കുന്ന ഉന്നതമായ മാനവിക മൂല്യങ്ങൾ നിത്യപ്രസക്തമാണെന്നും യോഗം അഭിപ്രായപ്പെട്ടു. മഞ്ചേരിയിൽ നടക്കുന്ന സംസ്ഥാന അധ്യാപക സമ്മേളനം, വിചിന്തനം പ്രചാരണ കാമ്പയ്ൻ, വെളിച്ചം ഖുർആൻ പഠനസംഗമം,കനൽ ശില്പശാല, ഈലാഫ് സന്നദ്ധസേവന വളണ്ടിയേഴ്സ് മീറ്റ്, നാഷനൽ യൂത്ത് കോൺഫ്രൻസ് തുടങ്ങിയവക്ക് യോഗം അന്തിമരൂപം നൽകി.

പ്രസിഡണ്ട് ശരീഫ് മേലേതിൽ അധ്യക്ഷത വഹിച്ചു. ജന:സെക്രട്ടറി ശുക്കൂർ സ്വലാഹി ആമുഖഭാഷണം നടത്തി. ട്രഷറർ കെ.എം.എ അസീസ്, ഭാരവാഹികളായ ബരീർ അസ് ലം, ഡോ: ജംഷീർ ഫാറൂഖി, സുബൈർ പീടിയേക്കൽ, ശാഹിദ് മുസ് ലിം ഫാറൂഖി, റഹ് മത്തുല്ല സ്വലാഹി പുത്തൂർ, യാസർ അറഫാത്ത്, സിറാജ് ചേലേമ്പ്ര, ശിഹാബ് തൊടുപുഴ, നൗഷാദ് കരുവണ്ണൂർ, ശംസീർ കൈതേരി ,അഫ്സൽ കൊച്ചി ജില്ലാ ഭാരവാഹികളായ പി.ഹാഫിദുർറഹ്മാൻ മദനി (കോഴിക്കോട് സൗത്ത് ) ഷമീർ വാകയാട് (കോഴിക്കോട് നോർത്ത് ) തൻസീർ ബാബു സ്വലാഹി(മലപ്പുറം ഈസ്റ്റ് ) മുബശിർ കോട്ടക്കൽ ( മലപ്പുറം വെസ്റ്റ് ) മുഹമ്മദ് അക് റം (കണ്ണൂർ) എം.എം ഇഖ് ബാൽ (പാലക്കാട്) അനസ് നദ് വി (എറണാകുളം) അബ്ദുൽ ഗഫൂർ കൊപ്രക്കളം (തൃശൂർ) നൗഫൽ മീനങ്ങാടി (വയനാട്)ആശിഖ് ഷാജഹാൻ ഫാറൂഖി (കൊല്ലം) സജിൻ വടശ്ശേരിക്കോണം (തിരുവനന്തപുരം) എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.