ഡി പി സി കൂടാന്‍ വൈകുന്നത് ഉദ്യോഗസ്ഥരുടെ പൂര്‍വ്വകാല വിവരം ലഭിക്കുന്നതിനുള്ള കാലതാമസം കാരണം

Thiruvananthapuram

തിരുവനന്തപുരം: ഗതാഗത വകുപ്പിലെ ഡി പി സി കൂടാന്‍ വൈകുന്നതിലുള്ള കാലതാമസം ശീതസമരമാണെന്ന രീതിയിലുളള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഗതാഗത സെക്രട്ടറി ബിജുപ്രഭാകര്‍ ഐ എ എസ് അറിയിച്ചു. ഡി പി സിയുടെ പരിഗണയില്‍ വരുന്ന ഉദ്യോഗസ്ഥരുടെ വിജിലന്‍സ് കേസ് ഉള്‍പ്പെടെയുള്ള നടപടികളുടെ പൂര്‍വ്വകാല ചരിത്രം ശേഖരിക്കുന്നതിനുള്ള കാലതാമസം കൊണ്ടാണ് ഡി പി സി മാറ്റി വെച്ചത്. അത് ലഭ്യമാകുന്ന മുറയ്ക്ക് തന്നെ ഡി പി സി കൂടുമെന്നും മറ്റുളള പ്രചരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും ഗതാഗത സെക്രട്ടറി അറിയിച്ചു.