നരിക്കുനി : കുമാരസ്വാമി – നരിക്കുനി റോഡിൽ പാലോളിത്താഴം മുരിങ്ങോളിത്താഴം ഭാഗങ്ങളിൽ ജനകീയ കൂട്ടയ്മയിൽ സ്ഥാപിച്ച റോഡ് സേഫ്റ്റി മിററുകൾ പല സ്ഥലങ്ങളിലും മോഷണം പോയി.. 2000 മുതൽ 5000 വരെ വില വരുന്ന പുതിയ മിററുകൾ ആണ് ഇരുട്ടിൻ്റെ മറവിൽ സാമൂഹ്യ ദ്രോഹികൾ ഊരി മാറ്റി കൊണ്ടുപോയത്.പോക്കറ്റ് റോഡുകളിൽ നിന്നും പ്രധാന റോഡിലേക്ക് കടക്കുമ്പോൾ ഇത്തരം കണ്ണാടികൾ അപകടങ്ങളിൽ നിന്നും സുരക്ഷിതമാവാൻ വാഹനങ്ങളെയും വിദ്യാർത്ഥികളെയും ഏറെ സഹായിച്ചിരുന്നു.
പ്രദേശത്ത് മദ്യ മയക്കുമരുന്ന് ലോബികൾ ഏറെ സജീവമാണ്.രാത്രി 10 മണിക്ക് ശേഷം റോഡുകളും ജംഗ്ഷനുകളും സാമൂഹ്യദ്രോഹികളുടെ താവളങ്ങളാണ്.സ്കൂൾ വിദ്യാർത്ഥികളെ ലഹരിയിലേക്ക് പിടിച്ചുവലിക്കുന്ന സംഘങ്ങളും നരിക്കുനിയിലും ചുറ്റുവട്ടങ്ങളിലും നാട്ടുകാർക്ക് പല വേദനയാവുകയാണ്.ഇവർ തന്നെയാണോ ഇത്തരം മോഷണങ്ങൾക്കു പിന്നിൽ എന്നും നാട്ടുകാർ സംശയിക്കുന്നു.സ്ട്രീറ്റ് ലൈറ്റുകളും ചിലയിടങ്ങളിൽ ഇവർ കേടു വരുത്തുന്നുണ്ട്.ഇത്തരം സാമൂഹ്യദ്രോഹികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.ഇവർക്കെതിരെ ജനകീയ കൂട്ടായ്മ രൂപപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.