തിരുവനന്തപുരം: കൊല്ലയിൽ പഞ്ചായത്തും കൃഷി ഭവനും കുടുംബശ്രീയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി ഓണത്തോടനുബന്ധിച്ച് പുതുശേരിമഠം വാർ ഡിൽ ആരംഭിച്ച പുഷ്പ കൃഷിയുടെ വിളവെടുപ്പ് സി.കെ ഹരീന്ദ്രൻ എംഎൽഎ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.താണുപിള്ള , പഞ്ചായത്ത് പ്രസിഡന്റ് ഡോ. എൻ.എസ്. നവനീത് കുമാർ, വൈസ് പ്രസിഡന്റ് എസ്. സന്ധ്യ, ധനുവച്ചപുരം എൻ.കെ.എം ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് മിനി പ്രകാശ്, വാസ് മെമ്പർ ജി. ബൈജു, എം.മഹേഷ്, കെ.പി. സുശീല, ഷീൻ ജോൺസ്, എൻ.കെ എം സ്കൂൾ വിദ്യാർത്ഥികൾ, കൃഷിഭവൻ കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി പ്രവർത്തകർ ചടങ്ങിൽ സംബന്ധിച്ചു.