കോഴിക്കോട്: സർക്കാർ പ്രൈമറി പ്രഥമാധ്യാപകർക്ക് KGPSHA കോഴിക്കോട് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ നാളെ (സപ്തംബർ 7 ശനി ) ബാലുശ്ശേരി പനായി ഗവ. എൽ.പി സ്കൂളിൽ പരിശീലനം നൽകും.
രാവിലെ 9.30 ന് KGPSHA സംസ്ഥാന പ്രസിഡണ്ട് ബിജു തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും . ജില്ലാ പ്രസിഡണ്ട് ശുക്കൂർ കോണിക്കൽ അധ്യക്ഷത വഹിക്കും . റിട്ട. ഡി.ഇ. ഒ രഘുനാഥ് , ജില്ലാ സെക്രട്ടറി സാജന ജി നായർ എന്നിവർ പ്രസംഗിക്കും.
ഇൻകം ടാക്സ് ഫയലിംഗ് , സ്പാർക്ക് , ഓഫീസ് റെക്കോർഡ് കീപ്പിംഗ്സ് , ഓഡിറ്റ് തുടങ്ങി വിവിധ വിഷയങ്ങളിൽ മുഹമ്മദ് സാലിം , ജലീൽ ഇബ്രാഹീം , ആർ. ശ്രീജിത്ത് എന്നിവർ ക്ലാസെടുക്കും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സർക്കാർ പ്രൈമറി പ്രഥമാധ്യാപകർ രാവിലെ 9.15 ന് പനായി ഗവ: സ്കൂളിൽ എത്തിച്ചേരണമെന്ന് ജില്ല സെക്രട്ടറി അറിയിച്ചു.