സുബ്രതോ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നാളെ മുതല്‍

Kozhikode

കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന 62ാമത് സംസ്ഥാന സുബ്രതോ കപ്പ് ചാമ്പ്യന്‍ഷിപ്പ് നാളെ മുതല്‍ 14 വരെ നടക്കും. മെഡിക്കല്‍ കൊളജ് സ്‌റ്റേഡിയത്തില്‍ രാവിലെ 10 ന് മേയര്‍ ബീന ഫിലിപ്പ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. നഗരസഭ വിദ്യാഭ്യാസ, കായിക സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ രേഖ അധ്യക്ഷയാകും.

സബ് ജൂനിയര്‍, ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 448 കായിക താരങ്ങളും ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 224 താരങ്ങളും മത്സരിക്കും. മെഡിക്കല്‍ കൊളജ് സ്‌റ്റേഡിയം, ദേവഗിരി കൊളജ് സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 14ന് മത്സരങ്ങള്‍ അവസാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്‌റ്റേറ്റ് സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ ഹരീഷ് ശങ്കര്‍, സി. മനോജ് കുമാര്‍, ടി. എം സുബൈര്‍ എന്നിവര്‍ പങ്കെടുത്തു.