മദ്യ വ്യാപന നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്തിരിയണം: മുജാഹിദ് സംഗമം

Kozhikode

കോഴിക്കോട് : സംസ്ഥാനത്ത് മദ്യവ്യാപനത്തിലേക്ക് വഴി തുറക്കുന്ന തീരുമാനങ്ങളിൽ നിന്ന് സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് കെ.എൻ. എം മർകസുദ്ദഅവ കോഴിക്കോട് സൗത്ത് ജില്ലാ സമിതി പറോപ്പടി , തിരുവണ്ണൂർ , മുക്കം എന്നിവിടങ്ങളിലായി സംഘടിപ്പിച്ച ഏരിയ മുജാഹിദ് സംഗമങ്ങൾ ആവശ്യപ്പെട്ടു. നാട്ടിൻപുറങ്ങളും കാമ്പസുകളും കേന്ദ്രീകരിച്ച് ലഹരി വിപണവും കുറ്റകൃത്യങ്ങളും വ്യാപകമായ സാഹചര്യത്തിൽ ലഹരി മാഫിയകൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളാൻ ഭരണകൂടവും പോലീസും തയ്യാറാകണമെന്നും സംഗമങ്ങൾ ആവശ്യപ്പെട്ടു.

തിരുവണ്ണൂർ ഇംദാദുദ്ധീൻ ഓഡിറ്റോറിയത്തിൽ പ്രഫ: കെ.പി. സകരിയ്യ , പറോപ്പടി ഹവ്വ കോളേജിൽ അലിമദനി മൊറയൂർ , മുക്കം ഇസ്ലാഹീ സെൻ്ററിൽ നിസാർ കുനിയിൽ എന്നിവർ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.ടി. അബ്ദുൽ മജീദ് സുല്ലമി , ട്രഷറർ എം. അബ്ദുൽ റഷീദ് മടവൂർ , ഭാരവാഹികളായ കുഞ്ഞിക്കോയ ഒളവണ്ണ , എം.ടി. അബ്ദുൽ ഗഫൂർ, ശുക്കൂർ കോണിക്കൽ , അബ്ദുൽ മജീദ് പുത്തൂർ , പി.സി. അബ്ദുറഹിമാൻ , മുഹമ്മദലി കൊളത്തറ ,എൻ.ടി. അബ്ദുൽ റഹിമാൻ , ഫാറൂഖ് പുതിയങ്ങാടി, ലത്തീഫ് അത്താണിക്കൽ , ഫൈസൽ ഇയ്യക്കാട് പ്രസംഗിച്ചു. കാലം തേടുന്ന ഇസ്ലാഹ് എന്ന വിഷയത്തിൽ നടക്കുന്ന കാമ്പയ്ൻ്റെ ഭാഗമായി ജില്ല യിൽ നടപ്പാക്കേണ്ട വിവിധ കർമ്മ പദ്ധതികൾക്ക് ഏരിയ സംഗമങ്ങൾ അന്തിമ രൂപം നൽകി.