പെരിക്കല്ലൂർ: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നാട്ടി ഉത്സവം നടത്തി. കാർഷിക പരിജ്ഞാനം വളർത്തി ഭക്ഷ്യസുരക്ഷയും പരിസ്ഥിതി സംരക്ഷണ ബോധവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹരിതഭൂമി പദ്ധതിയിൽ ഉൾപ്പെടുത്തി എൻഎസ്എസ് വോളണ്ടിയർമാർ നെൽകൃഷി ഇറക്കുന്നത്.
പിടിഎ ഭാരവാഹി ഷീജ സോണിയുടെ വയലിലാണ് കൃഷി ഇറക്കുന്നത്. ആദ്യമായി കൃഷിയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ആവേശകരമായ അനുഭവമാണ് നാട്ടി ഉത്സവം നൽകിയത്. പിടിഎ പ്രസിഡണ്ട് ഗിരീഷ് കുമാർ ജി ജി അധ്യക്ഷനായ ചടങ്ങിൽ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് അംഗം ജോസ് നെല്ലേടം ഉദ്ഘാടനം ചെയ്തു.എസ് എം സി ചെയർമാൻ അബ്ദുൾ റസാക്ക്, അദ്ധ്യാപകരായ രാമചന്ദ്രൻ വി എസ്, ബിന്ദു മോൾ, അമല ജോയി, സംഗീത, വിദ്യാർത്ഥികളായ സ്നേഹ സോണി, ആൽഫ്രഡ്, മരിയ ഷിജു എന്നിവർ നേതൃത്വം നൽകി.