കൽപ്പറ്റ: ഇസ്കഫ് (ISCUF) സംഘടിപ്പിക്കുന്ന എം ടി അനുസ്മരണവും
പി ജയചന്ദ്രൻ ഗാന സന്ധ്യയും ഫെബ്രുവരി ഏഴിന് വെള്ളിയാഴ്ച നടക്കും. സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ എം എം സചീന്ദ്രൻ എം ടി അനുസ്മരണ പ്രഭാഷണം നടത്തും. വിജയൻ ചെറുകര, എം കെ രാമദാസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. തുടർന്നാണ് ആസ്വാദക ഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുന്ന
പി ജയചന്ദ്രൻ ഗാനങ്ങളുടെ ആലാപനം. ജില്ലയിലെ പ്രശസ്ത ഗായകർ ഗാനസന്ധ്യയിൽ പാടും. വൈകുന്നേരം 5 മുതൽ ഹെഡ് പോസ്റ്റോഫീസിന് മുമ്പിലാണ് പരിപാടി .
