അക്ഷരപൂക്കളം തീർത്ത് ലോക സാക്ഷരതാദിനം

Kozhikode

കോഴിക്കോട് : ബഹുഭാഷാവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, പരസ്പരം അറിയാനും സമാധാന ലോകത്തിനും സാക്ഷരത എന്ന ഈ വർഷത്തെ സാക്ഷരത ദിന സന്ദേശം മുൻനിർത്തി ദർശനം ഗ്രന്ഥാലയം അക്ഷരപൂക്കളമത്സരം സംഘടിപ്പിച്ചു.

മെഡിക്കൽ കോളേജ് കാമ്പസ് ഗവ. എച്ച് എസ് എസ് വിദ്യാർത്ഥിനി ചിന്തു വിനീഷിനും ഒന്നാം ഘട്ട സാക്ഷരത ഇൻസ്ട്രക്ടർ സി പി ആയിഷബിക്കും പൂക്കൾ കൈമാറി സംസ്കൃതം സർവ്വകലാശാല മുൻ വി സി യും സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതി ചെയർമാനുമായ ഡോ. ജെ പ്രസാദ് ഉദ്ഘാടനം ചെയ്തു.

വൈദ്യുതി ബോർഡ് മുൻ സൂപ്രണ്ട് എ ഗിരീഷ്കുമാർ, ജെ ഡി ടി ഇസ്ലാം അധ്യാപകൻ പി ഹാറൂൺ , സ്വയം തൊഴിൽ സംരംഭക ശശികലമ0ത്തിൽ, തുല്യത പഠിതാവ് മിനി ജോസഫ് ഒന്നാം ഘട്ടസാക്ഷരത ഇൻസ്ട്രക്ടർ എൻ ഡി ഉണ്ണികൃഷ്ണൻ, ബാലവേദി മെൻ്റർ പി തങ്കം , മേരി ക്കുട്ടി ശശിധരൻ, സുരേഷൻ പി പി എന്നിവർ നേതൃത്വം നല്കി. ദർശനം ഗ്രന്ഥശാല വൈസ് പ്രസിഡന്റ് സി പി ആയിഷബി അധ്യക്ഷയായി.

സെക്രട്ടറി എം എ ജോൺസൺ സ്വാഗതവും ലൈബ്രേറിയൻ വി ജൂലൈന നന്ദിയും പറഞ്ഞു. അറബി, ഉർദു,ബംഗാളി, മലയാളം, ഇംഗ്ളീഷ്, ഹിന്ദി, സംസ്കൃതം ഭാഷകളിൽ പൂക്കളം തീർക്കാൻ 37 പേർ എത്തി. ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനാഘോഷത്തിൽ വച്ച് എഴുത്തുകാരൻ ലത്തീഫ് പറമ്പിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകും.