കോഴിക്കോട്: ജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം നല്‍കേണ്ട സേനാ വിഭാഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു.
ഉത്തരവാദപ്പെട്ട ജനപ്രതിനിധി തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റാന്‍ മുഖ്യമന്ത്രി ഇടപെടണം.
മണിപ്പുരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു.
ഇരുവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേശം വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. കലാപകാരികള്‍ക്ക് രാഷട്രീയ അഭയവും, പിന്തുണയും നല്‍കുന്നതാണ് ഇടക്കിടെ അക്രമണങ്ങള്‍ വ്യാപകമാകുന്നതിന്റെ അടിസ്ഥാന കാരണമെന്നും സംസ്ഥാന പ്രവര്‍ത്തക സമിതി അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ ഭരണഘടനാ താല്പര്യങ്ങള്ക്ക് വിരുദ്ധമായി ആസാമിലെ മുസ്ലിം ന്വൂനപക്ഷ വിഭാഗങ്ങളെ പൗരത്വ ഭേദഗതി നിയമം മറയാക്കി നടപടിക്ക് വിധേയമാക്കുന്നതിനെതിരെ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നു വരണമെന്നും കേന്ദ്ര പ്രതിപക്ഷം ക്രിയാത്മകമായി ഇടപെടണമെന്നും സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു.
വിസ്ഡം എജ്യൂക്കേഷന്‍ ബോര്‍ഡ് സംഘടിപ്പിക്കുന്ന മദ്റസ അധ്യാപക സമ്മേളനം സെപ്റ്റംബര്‍ 15ന് കൊയിലാണ്ടിയിലും വിസ്ഡം യൂത്ത് സംഘടിപ്പിക്കുന്ന ടീച്ചേഴ്സ് കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 29ന് പെരിന്തല്‍മണ്ണയിലും പ്രൊഫഷണല്‍സ് ഫാമിലി കോണ്‍ഫറന്‍സ് പ്രൊഫൈസ് നവംബര്‍ 16, 17 തീയതികളില്‍ കണ്ണൂരിലും വിസ്ഡം സ്റ്റുഡന്‍സ് സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ സ്റ്റുഡന്‍സ് ഗ്ലോബല്‍ കോണ്‍ഫറന്‍സ് ഒക്ടോബര്‍ 11,12,13 തീയതികളില്‍ തിരുവനന്തപുരത്ത് വെച്ചും നടക്കും.
വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന പ്രസിഡണ്ട് പി എന്‍ അബ്ദുല്ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. ലജ്നത്തുല്‍ ബുഹൂസുല്‍ ഇസ്ലാമിയ ചെയര്മാന് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്, വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അഷ്റഫ്, വൈസ് പ്രസിഡണ്ട് ശരീഫ് ഏലാങ്കോട്, പ്രൊഫ. ഹാരിസ്ബ്നു സലീം, നാസിര്‍ ബാലുശ്ശേരി, സി പി സലീം, കെ സജ്ജാദ്, മുജീബുല്ല അന്‍സാരി, അബൂബക്കര്‍ ഉപ്പള, ജാബിര്‍ പി മൂസ എറണാകുളം, ഷംസുദ്ദീന് ഇടുക്കി, നിസാര്‍ കരുനാഗപ്പള്ളി, റഷീദ് മാസ്റ്റര്‍ കാരപ്പുറം, മുഹമ്മദ് ഹനീഫ, റഷീദ് കൊടക്കാട് എന്നിവര്‍ സംസാരിച്ചു.