സമസ്ത പണ്ഡിതന്മാരുടെ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പുലർത്തുക: വിസ്ഡം മണ്ഡലം കൺവെൻഷൻ

Kozhikode

കോഴിക്കോട് : ഇസ്ലാമിക പ്രമാണങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് വികലമായ വിശ്വാസങ്ങളും ആചാരങ്ങളും പ്രചരിപ്പിക്കുന്ന സമസ്ത പണ്ഡിതന്മാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച മണ്ഡലം കൺവെൻഷൻ ആഹ്വാനം ചെയ്തു.

മനുഷ്യൻ്റെ ആത്മീയ അന്വേഷണങ്ങളെ വഴി തിരിച്ച് വിടുന്ന സമീപനമാണ് സമസ്തയും അനുബന്ധ പ്രസ്ഥാനങ്ങളും സ്വീകരിച്ച് വരുന്നത്.

ഏകദൈവ വിശ്വാസമാണ് ഇസ് ലാമിൻ്റെ മൗലികത എന്നിരിക്കെ ബഹുദൈവാരാധനക്ക് തുല്യമായ വിശ്വാസ ചിന്തകൾ പ്രചരിപ്പിക്കാനുള്ള നീക്കം അപലപനീയമാണ്

അജ്ഞതയെ ചൂഷണം നടത്തി സാമ്പത്തിക മുതലെടുപ്പിനാണ് ഇക്കൂട്ടർ ശ്രമിച്ച് കൊണ്ടിരിക്കുന്നത്

പ്രകൃതിദുരന്തങ്ങളിൽപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം ലഭ്യമാകുന്നതിലെ കാലതാമസം ഒഴിവാക്കാനും, നടപടിക്രമങ്ങൾ ലളിതമാക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം.

വിസ്‌ഡം ജില്ലാ ജോയിന്റ് സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി കൺവെൻഷൻ ഉദ്ഘടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ എ എം അബ്ദുസമദ് അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ കല്ലായി പിസി ജംഷീർ, മണ്ഡലം വിസ്ഡം യൂത്ത് പ്രസിഡണ്ട് മുബാറക് അബ്ദുള്ള, വിസ്‌ഡം സ്റ്റുഡൻസ് സെക്രട്ടറി ബാസിൽ, കെ വി മുഹമ്മദ് ശുഹൈബ്, ഉമർ ബിൻ അബ്ദുൽ അസിസ് തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി കെ വി മുഹമ്മദ് സാബിർ സ്വാഗതവും കെ വി അബൂബക്കർ കോയ നന്ദിയും പറഞ്ഞു.