ഹേമ കമ്മീഷൻ റിപ്പോർട്ട്, പ്രതികളെ നിയമത്തിന് മുമ്പിൽ കൊണ്ട് വരണം: എം ജി എം

Malappuram

മഞ്ചേരി : വിവാദമായ ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ആരോപണ വിധേയരായവർക്കെതിരെ നിയമപരമായ നടപടിയെടുക്കാൻ സർക്കാർ അമാന്തം കാണിക്കുന്നത് സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും
സിനിമ മേഖലയിൽ നിന്ന് ആഭാസകരമായ വാർത്തകൾ നിരന്തരം പുറത്ത് വരുന്ന സാഹചര്യത്തിൽ പുതുതലമുറയെ അത്തരം വഴികളിലേക്ക് വഴുതിപ്പോകാതെ സൂക്ഷിക്കാൻ സമൂഹത്തിന് ബാധ്യതയുണ്ടെന്നും എം.ജി.എം ജില്ലാ കൗൺസിൽ സംഗമം അഭിപ്രായപ്പെട്ടു .

കാലം തേടുന്ന ഇസ്ലാഹ് എന്ന പ്രമേയത്തിൽ കെ എൻ എം മർക്കസു അവ സംസ്ഥാന സമിതി സംഘടിപ്പിച്ചുവരുന്ന പ്രചാരണ പ്രവർത്തനത്തിന്റെ ഭാഗമായി മഞ്ചേരിയിൽ നടന്ന ജില്ലാ കൗൺസിൽ സംഗമം വെളിച്ചം സംസ്ഥാന സമിതി ചെയർമാൻ അബ്ദുൽ കരീം സുല്ലമി എടവണ്ണ ഉദ്ഘാടനം ചെയ്തു . എംജിഎം ജില്ലാ വൈസ് പ്രസിഡണ്ട് വി ചിന്ന ടീച്ചർ അധ്യക്ഷത വഹിച്ചു .

വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകൾക്കുള്ള ഉപഹാരങ്ങൾ എംജിഎം സംസ്ഥാന ജനറൽ സെക്രട്ടറി സി ടി ആയിഷ ടീച്ചർ വിതരണം ചെയ്തു .സംസ്ഥാന ട്രഷറർ റുഖ്സാന വാഴക്കാട്, ജില്ലാ സെക്രട്ടറി ത്വാഹിറ ടീച്ചർ മോങ്ങം , ഡോ കെ.പി.ജുബൈരിയ , ജുബൈരിയ ടീച്ചർ ഐക്കരപ്പടി ,ആഷിബ പത്തപിരിയം , പാത്തേയി കുട്ടി ടീച്ചർ, വി.സി. മറിയ കുട്ടി സുല്ലമിയ, ബുഷ്റ ന ജാത്തിയ,കെ.എൻ.എം ജില്ലാ വൈസ് പ്രസിഡണ് ജലീൽ മാസ്റ്റർ മോങ്ങം , ജില്ലാസിക്രട്ടറി ശാക്കിർ ബാബു കുനിയിൽ , എം. എസ്. എം ജില്ലാ വൈസ് പ്രസിഡണ്ട് അബ്സം കുണ്ടുതോട് , ഐ.ജി എം ജില്ലാ സിക്രട്ടറി ഹസ്ന പുളിക്കൽ സംസാരിച്ചു.