ബെസ്റ്റ് ടീച്ചർ അവാർഡ് ജാഫർ സാദിഖ് മാസ്റ്റർ ഏറ്റുവാങ്ങി

Malappuram

തിരുന്നാവായ : തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ : എ പി ജെ അബ്ദുൽ കലാം സ്റ്റഡി സെൻ്റർ മികച്ച അധ്യാപകർക്ക് നൽകുന്ന ബെസ്റ്റ് ടീച്ചർ അവാർഡ് വി. ജാഫർ സാദിഖ് തങ്ങൾ ഏറ്റുവാങ്ങി. സംസ്ഥാന പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പുരസ്കാരങ്ങൾ കൈമാറി.

കുറുമ്പത്തൂർ ചേരുരാൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിഭാഗം കമ്പ്യൂട്ടർ അധ്യാപകനാണ് വളാഞ്ചേരി സ്വദേശിയായ ജാഫർ മാസ്റ്റർ. ഹയർ സെക്കൻ്ററി വിഭാഗത്തെ അക്കാദമിക് രംഗത്തും പ്ലസ്ടു പരീക്ഷാഫലം ഉയർത്തുന്നതിനും വിദ്യാർത്ഥികളിൽ ഐ ടി അധിഷ്ഠിത പരിശീലനം നൽകുന്നതിലും ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്.

അറിയപ്പെടുന്ന ഗ്രാഫിക് ഡിസൈനറായ ജാഫർ മാസ്റ്റർ പുറമണ്ണൂർ മജ്ലിസ് ആർട്സ് ആൻ്റ് സയൻസ് കോളേജ് മുൻ അധ്യാപകനും ഇപ്പോൾ ഓട്ടോണോമസ് കോളേജ് ബോർഡ് മെമ്പറുമാണ്. ഓൾ ഇന്ത്യ സർവ്വേ ഓൺ ഹയർ എജുക്കേഷൻ മുൻ കോർഡിനേറ്റർ,ജൂനിയർ ചേമ്പർ ഇൻറർനാഷണൽ വളാഞ്ചേരി ചാപ്റ്റർ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. കേരള ഹയർ സെക്കൻ്ററി സ്ക്കൂൾ ടീച്ചേഴ്സ് യൂണിയൻ പ്രവർത്തകനായ ജാഫർ മാസ്റ്റർ ഒയിസ്ക ഇൻറർനാഷണൽ എക്സിക്യൂട്ടീവ് അംഗമാണ്.ഭാര്യ :ഹംന ബീവി .മക്കൾ :ഐസ ഫാത്തിമ, ആയിഷ മെഹ്‌റ, കദീജ ഹുറം.