യു എ ഇ തൊഴില്‍ കരാര്‍: ലിമിറ്റഡ് കോണ്ട്ട്രാക്റ്റ് സമയ പരിധി ഫെബ്രുവരി ഒന്ന്

Gulf News GCC

അഷറഫ് ചേരാപുരം


ദുബൈ:
യു എ ഇയിലെ തൊഴില്‍ കരാറുകള്‍ നിശ്ചിതകാലത്തേക്ക് മാറ്റാനുള്ള അവസാന സമയം ഫെബ്രുവരി ഒന്ന്. രാജ്യത്ത് നേരത്തേ അണ്‍ലിമിറ്റഡ് കോണ്‍ട്രാക്ട്, ലിമിറ്റഡ് കോണ്‍ട്രാക്ട് എന്നിങ്ങനെ രണ്ടുതരത്തില്‍ തൊഴില്‍ കരാറുകളുണ്ടായിരുന്നു. ഇത് നിര്‍ത്തലാക്കുകയും നിലവിലെ മുഴുവന്‍ തൊഴില്‍ കരാറുകളും ലിമിറ്റഡ് കോണ്‍ട്രാക്ടാക്കി മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

ഇതിന്റെ കാലാവധിയാണ് അടുത്ത മാസം ഒന്നിന് അവസാനിക്കുന്നത്. എന്നാല്‍ എത്രകാലത്തേക്ക് വേണമെങ്കിലും കരാറുണ്ടാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അവ നിര്‍ണയിക്കപ്പെടണമെന്നതാണ് നിബന്ധന. അനിശ്ചിതകാല കരാറില്‍ ജോലി ചെയ്യുന്നവരുടെ കരാറുകള്‍ സ്ഥാപനങ്ങള്‍ ഫെബ്രുവരി ഒന്നിനകം നിശ്ചിതകാലത്തേക്കാക്കി മാറ്റണമെന്നത് സംബന്ധിച്ച് കമ്പനികള്‍ക്ക് തൊഴില്‍ മന്ത്രാലയവും ഫ്രീസോണ്‍ അതോറിറ്റികളും നോട്ടീസ് അയച്ചിട്ടുണ്ട്.

പുതിയ നിയമപ്രകാരം ലിമിറ്റഡ് കോണ്‍ട്രാക്ടിന് പരമാവധി മൂന്ന് വര്‍ഷം കാലാവധി എന്ന് സര്‍ക്കാര്‍ സമയപരിധി നിശ്ചയിച്ചിരുന്നു എങ്കിലും പിന്നീട് തീരുമാനം മാറ്റി. തൊഴിലുടമയും തൊഴിലാളിയും തമ്മിലെ ധാരണപ്രകാരം എത്രവര്‍ഷത്തേക്ക് വേണമെങ്കിലും കരാറുണ്ടാക്കാം. പക്ഷെ, നിര്‍ണിതകാലം കരാറില്‍ രേഖപ്പെടുത്തിയിരിക്കണം എന്നത് നിര്‍ബന്ധമാണ്. തൊഴില്‍ ചൂഷണങ്ങള്‍ ഇല്ലാതാക്കാനും പുതിയ സാധ്യതകള്‍ക്കുമെല്ലാം പ്രാധാന്യം നല്‍കുന്നതാണ് നിയമം.

Leave a Reply

Your email address will not be published. Required fields are marked *