അഷ്‌റഫ് താമരശ്ശേരിക്കും ഗോപാല്‍ജിക്കും ലിപി അക്ബറിനും യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്‍റെ അവാര്‍ഡ്

Gulf News GCC

ദുബൈ: ഇന്ത്യയിലെ പ്രമുഖ അവാര്‍ഡിംഗ് ഏജന്‍സിയായ യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറം പ്രഥമ ഗ്ലോബല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നാട്ടിലും പ്രവാസലോകത്തും ശ്രദ്ധേ യമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നവര്‍ക്കാണ് അവാര്‍ഡുകള്‍.

യു എ ഇയില്‍ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിലെ മാതൃകാപ രമായ പ്രവര്‍ത്തനങ്ങളാണ് അഷ്‌റഫ് താമരശ്ശേരിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. നോവലിസ്റ്റും എഴുത്തുകാരനുമായ ഗോപാല്‍ജിക്ക് സാഹിത്യ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ സംഭാവനകള്‍ക്കാണ് അവാര്‍ഡ്. വിവിധ വിഷയങ്ങളിലായി രണ്ടായിരത്തിലധികം വ്യത്യസ്ത ടൈറ്റിലുകള്‍ പ്രസിദ്ധീകരിക്കുകയും കൂടുതല്‍ എഴുത്തുകാര്‍ക്ക് വളരാന്‍ അവസരമൊരുക്കുകയും ചെയ്തത് പരിഗ ണിച്ചാണ് ബെസ്റ്റ് പബ്ലിഷര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് ലിപി അക്ബറിനെ പരിഗണിച്ചതെന്ന് യു ആര്‍ എഫ് സി ഇ ഒ ഡോ. സൗദീപ് ചാറ്റര്‍ജിയും ചീഫ് എഡിറ്റര്‍ ഡോ. സു നില്‍ ജോസഫും അറിയിച്ചു.

പന്ത്രണ്ട് വര്‍ഷങ്ങളായി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ ഏറ്റവും ശ്രദ്ധേയ സാന്നിദ്ധ്യമായി മാറിയ ലിപി പബ്ലിക്കേഷന്‍സ് കൂടുതല്‍ പ്രകാശന ചടങ്ങുകള്‍ സംഘടിപ്പിച്ചും പ്രശസ്തമാണ്. മാര്‍ച്ച് 12ന് ദുബൈ ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിത രണം ചെയ്യുമെന്ന് യു ആര്‍ എഫ് സി ഇ ഒ ഡോ. സൗദീപ് ചാറ്റര്‍ജിയും ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *