പ്രിയ കൂട്ടുകാരെ ഒപ്പം നിർത്തി ജില്ലയിലെ എൻഎസ്എസ് വളണ്ടിയർമാർ

Wayanad

മേപ്പാടി : സമാനതകളില്ലാത്ത ദുരന്തത്തെ അതിജീവിച്ച് തിരികെ സ്കൂളിലെത്തിയ മേപ്പാടി  ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ  മുഴുവൻ വിദ്യാർത്ഥികൾക്കും യൂണിഫോമുകൾ നൽകി വയനാട് ജില്ലയിലെ ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർ മാതൃകയായി. 

സ്കൂളിലെ 36 വിദ്യാർത്ഥികൾക്ക് രണ്ടു ജോഡി യൂണിഫോമുകൾ ജില്ലയിലെ യൂണിറ്റുകളുടെ നേതൃത്വത്തിൽ   തയ്യാറാക്കി തുന്നി നൽകി. മേപ്പാടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കിം ജില്ലാ കൺവീനർ ശ്യാൽ കെ എസ് സ്കൂൾ പ്രിൻസിപ്പൽ ജെസ്സി  പെരേരക്ക് യൂണിഫോമുകൾ കൈമാറി.ക്ലസ്റ്റർ കൺവീനർ വിശ്വേഷ് വി.ജി,പ്രോഗ്രാം ഓഫീസർ സുരേന്ദ്രൻ വി.വി എൻഎസ്എസ് ലീഡർമാരായ  ആൻഡ്രിയ ,അഫ്താഷ് റോഷൻ,ജംസീന മോൾ എന്നിവർ പങ്കെടുത്തു.