നിംസ് മെഡിസിറ്റിയുടെ ഓണാഘോഷങ്ങൾക്ക് ബാലികാസദനത്തിൽ തുടക്കം കുറിച്ചു

Thiruvananthapuram

തിരുവനന്തപുരം: കോട്ടൂർ അഗസ്ത്യകുടീരം ബാലികാസദനത്തിൽ വച്ച് നിംസ് മെഡിസിറ്റിയുടെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

സമൂഹത്തിലെ നല്ലമനസുകളുടെ സഹായത്തോടെ പ്രവർത്തിച്ചുപോകുന്ന സ്ഥാപനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ നിംസ് കുടുംബം ഏറെ അഭിമാനിക്കുന്നു എന്ന് ഉദ്ഘാടന പ്രസംഗത്തിൽ നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എംഎസ് ഫൈസൽഖാൻ പറഞ്ഞു. ബാലികമാർക്ക് ഓണസന്ദേശവും ഓണകോടികളും നിംസ് സമ്മാനിച്ചു. പ്രസിഡന്റ് ബി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നാരായണൻ മുഖ്യപ്രഭാഷണം നടത്തി.

നിംസ് ട്രസ്റ്റ്‌ മാനേജർ മുരളി കൃഷ്ണൻ, നിംസ് അഡ്മിനിസ്‌ട്രേറ്റീവ് കോർഡിനേറ്റർ ശിവകുമാർ, നിംസ് ജനറൽ മാനേജർ ഡോ. കെ.എ.സജു , നിംസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ജോസഫൈൽ വിനിത, നിംസ് മെഡിസിറ്റി എച്ച്.ആർ മാനേജർ ജെസ്സി തുടങ്ങിയവർ പങ്കെടുത്തു.

കൂടാതെ നിഷ് കന്യാകുമാരിയുടെ സൗജന്യ സ്കോളർഷിപ്പ് പദ്ധതിയിലൂടെ മൂന്നു വിദ്യാർത്ഥിനികൾക്ക് ഉപരിപഠനം വാഗ്ദാനം നൽകുകയും ചെയ്തു.