കല്പറ്റ: വയനാട് ജില്ലയില്‍ നിന്നും ഹജ്ജിന് പോകുന്ന മുഴുവന്‍ പേര്‍ക്കും എം സി എഫ് വയനാടിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കുന്നു. മെയ് പത്തിന് ബുധനാഴ്ച രാവിലെ പത്ത് മണിക്ക് എം സി എഫ് പബ്ലിക് സ്‌കൂളിലാണ് പരിപാടി. പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ ഡോ.ജമാലുദ്ദീന്‍ ഫാറൂഖിയുടെ പഠന ക്ലാസും ഒരുക്കിയിട്ടുണ്ട്. പന്ത്രണ്ട് മണിക്ക് സ്‌നേഹ വിരുന്നോടെ പരിപാടി സമാപിക്കും.
ഹാജിമാര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട കര്‍മ്മങ്ങളും വിശദമാക്കുന്ന ക്ലാസിലും യാത്രയയപ്പിലും പങ്കെടുക്കുന്നതിനായി ഹാജിമാര്‍ കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍: 9947468480, 9447 300 425, 7306 086 493.