ജനവാസ മേഖലകളിലെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം വേണം: കേരള കർഷകസംഘം

Wayanad

മുട്ടില്‍: ജനവാസ മേഖലകളിലെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് കേരള കർഷകസംഘം മുട്ടിൽ സൗത്ത് വില്ലേജ് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

മുട്ടിൽ മല, പഴശ്ശി കോളനി പ്രദേശങ്ങളിലാണ് മനുഷ്യജീവന് ഭീഷണിയായി പുലിശല്യം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇല്ലിക്കണ്ടി പാത്തുമ്മ എന്നിവരുടെ ആട്ടിൻ കൂട് തകർത്ത് ആടിനെ കൊന്നുതിന്നു. മനുഷ്യ ജീവനും വളർത്തു മൃഗങ്ങൾക്കും ഭീഷണിയായ പുലിയെ ഉടൻ പിടി കൂടി പ്രദേശവാസികളുടെ ഭീതി അകറ്റണമെന്നും കർഷക സംഘം ആവശ്യപ്പെട്ടു.

പ്രസിഡൻ്റ് നൗഷാദ് കുന്നത്ത് അധ്യക്ഷനായിരുന്നു. ഏരിയാ പ്രസിഡൻ്റ് ജെയിൻ ആൻ്റണി , കെ ശ്രീധരൻ, യു ജനകൻ, ഷീബ വേണുഗോപാൽ, അബുബക്കർ കെ.എ എന്നിവർ സംസാരിച്ചു.