ഫിലമെന്‍റ് കലാ സാഹിത്യ വേദി കൺവെൻഷൻ

Wayanad

വരദൂർ: ഫിലമെൻ്റ് കലാ സാഹിത്യ വേദി വയനാട് ജില്ലാ കൺവെൻഷൻ എഴുത്തുകാരൻ ഷാജി പുൽപ്പള്ളി ഉദ്ഘാടനം ചെയ്തു . വരദൂർ നവജീവൻ ലൈബ്രററി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. ഫിലമെൻറ് സംസ്ഥാന പ്രസിഡൻ്റ് കാഞ്ചിയാർ മോഹനൻ മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന ട്രഷറർ ഉണ്ണികൃഷ്ണൻ ആലത്തൂർ, റെജി കട്ടപ്പന, രഞ്ജിത്ത് എസ് കരുൺ, വി.ജെ.രാജേന്ദ്രപ്രസാദ്, ജോസ്കെ.എ, അശോക്സൂര്യ, സിറാജ് തോണിച്ചാൽ, രവീന്ദ്രൻ കരണി, ധന്യ രാമനാട്ടുകര, അജികുമാർ പനമരം, ചിലങ്ക സോമരാജൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ വെച്ച് വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച കലാ പ്രവർത്തകരെ ആദരിച്ചു.വിവിധകലാരൂപങ്ങളുടെ അവതരണവും നടന്നു..