അനുജ മരണത്തെ മുന്‍കൂട്ടി കണ്ട് കവിത എഴുതി സോഷ്യല്‍ നീഡിയയില്‍ പോസ്റ്റ് ചെയ്തു

Pathanamthitta

പത്തനംതിട്ട: അനുജ മരണത്തെ മുന്‍കൂട്ടി കണ്ട് കവിത എഴുതി സോഷ്യല്‍ നീഡിയയില്‍ പോസ്റ്റ് ചെയ്തു. അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തിലേ ദുരൂഹതകള്‍ അവസാനിക്കുന്നില്ല. അനുജ സോഷ്യല്‍ മീഡിയയില്‍ സജീവമായ ആളാണ്. ഒപ്പം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ അനുജ സ്ഥിരമായി കവിതകള്‍ എഴുതിയിരുന്നു. അത്തരമൊരു കവിതയിലാണ് മരണത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയിരുന്നത്.

2021ല്‍ കൃതി എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ‘വഴികള്‍’ എന്ന അനുജയുടെ കവിതയില്‍ നിഴലിച്ചു നില്‍ക്കുന്നത് മരണം തന്നെ. ‘വികലമായ പകലുകള്‍.. ചുട്ടുപൊള്ളുന്ന വീഥികള്‍.. നിഴലുകള്‍ വിശ്രമമില്ലാതെ സഞ്ചരിക്കുന്നു…ഒടുവില്‍ എത്തിച്ചേരുന്നത് ചോരമണമുള്ള ഇരുട്ടില്‍.. അവിടെ യുദ്ധം രണ്ടുപേര്‍മാത്രം… ‘എന്നിങ്ങനെ പോകുന്നു വരികള്‍. കവിതയില്‍ പറയും പോലെ ചോരമണമുള്ള ഇരുട്ടില്‍ രണ്ട് പേര്‍ മരണത്തിന് കീഴടങ്ങി.

അനുജ 45 ദിവസത്തെ അവധി കഴിഞ്ഞ് മാര്‍ച്ച് 11നാണ് വീണ്ടും സ്‌കൂളില്‍ ജോലിക്കെത്തിയത്. എന്തിനെപ്പറ്റി ചോദിച്ചാലും മറുപടി പറയാനുള്ള ഒരു പ്രത്യേക കഴിവ് അനുജയ്ക്കുണ്ടായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. അനുജയുടെയും ഹാഷിമിന്റെയും മരണത്തിനിടയാക്കിയ വാഹനാപകടം ബോധപൂര്‍വം സൃഷ്ടിച്ചതാണെന്നാണ് ആര്‍.ടി.ഓ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് അനുജയുടെ കവിതയും ചര്‍ച്ചയാകുന്നത്.