മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, സാദ്ധ്യതകളെക്കുറിച്ച് പഠിക്കണം, നടപടി വേണം: പി.സി.തോമസ്

Kottayam

കോട്ടയം: കേരളത്തിൽ മണ്ണിടിച്ചിലിനും, ഉരുൾപൊട്ടലിനും, സാദ്ധ്യതയുള്ള പ്രദേശങ്ങളെക്കുറിച്ച് പഠിച്ച് പരിഹാരമാർഗ്ഗങ്ങൾക്കുവേണ്ടി നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ്.

ഇവയെക്കുറിച്ച് വർഷങ്ങൾക്കു മുൻപേ ‘ ഡിസാസ്സ്റ്റർ മാനേജ്മെന്റ് അതോറിറ്റി ‘ യുടെ പഠന റിപ്പോർട്ടുള്ളതാണ്. സമീപകാലത്ത് ഐ.എസ്.ആർ.ഒ. യുടെ പഠന റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ ഡാമിന്റെ വിഷയത്തിൽ മാത്രമല്ല, കേരളത്തിന്റെ വിവിധ മേഖലകളിൽ സംഭവിക്കാൻ സാദ്ധ്യതയുള്ള ദുരന്ത സാഹചര്യങ്ങളെ നേരിടുവാനും, കരുതൽ നടപടികൾ സ്വീകരിക്കുവാനും, കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകേണ്ടതുണ്ട്.

ഈ ആവശ്യം ഉന്നയിച്ചു കൊണ്ട്, പ്രധാനമന്ത്രിക്കും, കേരള മുഖ്യമന്ത്രിക്കും, തോമസ് കത്തുകൾ അയച്ചു.