അമ്മയ്ക്കും മകനും യോഗയിൽ സർട്ടിഫിക്കറ്റ്

Kottayam

കോട്ടയം: അക്ഷയ ലേണിങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എസ്ആർസി യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിൽ പങ്കെടുത്ത അമ്മയും മകനും യോഗാ സർട്ടിഫിക്കറ്റിന് അർഹരായി. തലയോലപ്പറമ്പ് സ്വദേശികളായ കാഞ്ചനയും മകൻ കാർത്തിക്കും ആണ് സ്റ്റേറ്റ് റിസോഴ്സ് സെന്റർ യോഗസർട്ടിഫിക്കറ്റ് പ്രോഗ്രാമിൽ വിജയിച്ചത്.

മുഖ്യ പരിശീലകൻ ബിജു രാഘവന്റെ കീഴിൽ തലയോലപ്പറമ്പ് ഗവൺമെന്റ് യുപി സ്കൂളിലെ യോഗക്ലബ്ബ് കേന്ദ്രീകരിച്ച് ആയിരുന്നു പരിശീലനം കരിപ്പാടം ആർ ബി കെയർ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുൻ കേന്ദ്ര മന്ത്രി പി സി തോമസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു