വെബ്സൈറ്റ് പ്രകാശനം ചെയ്തു

Thiruvananthapuram

തിരുവനന്തപുരം: കോഴിക്കോടൻ ഹൽവയിലൂടെയും ചിപ് സിലൂടെയും പ്രശസ്തമായ കോഴിക്കോട് മിഠായിത്തെരുവിലെ ശങ്കരൻ ബേക്കറിയുടെ വെബ്സൈറ്റ് പ്രകാശനം ചെയ്തു.

തിരുവനന്തപുരം വിഴിഞ്ഞത്തുള്ള വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഉദയസമുദ്ര ഗ്രൂപ്പ് ഓഫ് ഹോട്ടൽസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ചെങ്കൽ രാജശേഖരൻ വെബ്സൈറ്റ് പ്രകാശനം ചെയ്തു. മുഖ്യ കാര്യദർശി എം.എസ് ഭുവനചന്ദ്രൻ അധ്യക്ഷത വഹിച്ചു. പാരമ്പര്യത്തിൻ്റെ വിശ്വാസ്യത നിലനിർത്തുന്ന ശങ്കരൻ ബേക്കറി നൂറ് വർഷത്തിലേക്ക് കടക്കുകയാണെന്ന് മാനേജിംഗ് ഡയറക്ടർ റിഷിൽ കടപ്പമണ്ണിൽ പറഞ്ഞു.