മൾട്ടിപ്ലക്സ് സ്ക്രീനുകളിൽ നാളെ 99 രൂപയ്ക്ക് സിനിമ കാണാം

Thiruvananthapuram

തിരുവനന്തപുരം: നാളെ ഇന്ത്യയിലെ വിടെയും 99 രൂപയ്ക്ക് സിനിമ കാണാം. മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ, നാളെ ദേശീയ സിനിമ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമാണ് ഓഫർ.

രാജ്യത്തെ 4000 മൾട്ടിപ്ലക്സ് സ്ക്രീനുകളിൽ നാളത്തെ എല്ലാ ഷോയ്ക്കും ഏതു സിനിമയ്ക്കും ബാധകമാണെന്ന് അസോസിയേഷൻ അറിയിച്ചു. ഐമാക്സ് പോലുള്ള പ്രീമിയം ക്ലാസുകളിൽ ഓഫറില്ല.

പിവിആർ, ഐനോക്സ്, സിനിപോളിസ്, കാർണി വൽ ഇവയുടെ സൈറ്റിൽ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ചില മൾട്ടിപ്ല കൾക്ക് തിരഞ്ഞെടുത്ത നഗരങ്ങളിലാണ് ഓഫർ. ഭക്ഷണത്തിനും പാനീയങ്ങൾക്കും ഓഫറുണ്ടാകും. കോവിഡിനുശേഷം തിയറ്ററുകൾ സജീവമായതിന്റെ ഓർമയ്ക്കായാണ് ദേശീയ സിനിമ ദിനം ആഘോഷിക്കുന്നത്.