നെയ്യാറ്റിന്‍കര:സ്വദേശാഭിമാനി ജേര്‍ണലിസ്റ്റ് ഫോറം പ്രസ് ക്ലബ്ബിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ലൈഫ് ഫൗണ്ടഷനുമായി ചേര്‍ന്ന് നടത്തിയ മാധ്യമ സംവാദത്തിന് സുഗതസ്മൃതി തണലിടം ആതിഥേയത്വം വഹിച്ചു.
നിംസ് എംഡി യും എഴുത്തുകാരനുമൊക്കെയായ എം.എസ് ഫൈസല്‍ഖാന്‍ സംവാദത്തിന് തുടക്കം കുറിച്ചു. നെയ്യാറ്റിന്‍കരയുടെ മണ്ണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് സാദരം സമ്മാനിച്ച നാട്ടുനന്മ നെഞ്ചിലേറ്റി നഗരസഭ ചെയര്‍മാന്‍ പി.കെ രാജമോഹനന്‍ അദ്ദേഹത്തിന് സ്നേഹോപഹാരം സമ്മാനിച്ചു. കൗണ്‍സിലര്‍ എ.എസ് ഐശ്വര്യ അധ്യക്ഷയായ ചടങ്ങില്‍ ലൈഫ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ എസ്.ജി ബീനാമോള്‍, അഡ്വ. കെ. വിനോദ് സെന്‍ എന്നിവര്‍ സംബന്ധിച്ചു.
കൗമുദി ടി.വി മാധ്യമപ്രവര്‍ത്തകന്‍ മരുതത്തൂര്‍ പ്രദീപ് മോഡറേറ്ററായി നടന്ന സംവാദം പുതിയ തലമുറ സമൂഹത്തെയും മാധ്യമങ്ങളെയും വളരെ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത് എന്ന കാര്യം അരക്കിട്ടുറപ്പിക്കും പോലെ ശക്തമായിരുന്നു.
പിആര്‍എസ് കോളജിലെ നഴ്സിംഗ് വിദ്യാര്‍ഥികളും സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികളും ഉള്‍പ്പെട്ട സദസ് തീവ്രതയോടെയും തീക്ഷ്ണതയോടെയും പങ്കെടുത്തു.
നവമാധ്യമവും സമൂഹവും എന്ന വിഷയം ആസ്പദമാക്കിയുള്ള സെഷനില്‍ വിദ്യാർത്ഥികൾ വാക്കിന്‍റെ തീക്കനലുകള്‍ പടര്‍ത്തി. ആവനാഴിപ്പരപ്പില്‍ നിന്ന് ആദ്യ ചോദ്യം കൃപയുടേതായിരുന്നു. അടുത്ത ഊഴം കൃഷ്ണ ഏറ്റെടുത്തു. മെല്ലെ മെല്ലെ സംവാദം അർത്ഥവത്തായി.
പരിപാടികളുടെ ഏകോപനവും നേതൃത്വവും ജേര്‍ണലിസ്റ്റ് ഫോറം സെക്രട്ടറി സജിലാല്‍ നിര്‍വഹിച്ചു. അജയന്‍ അരുവിപ്പുറം നന്ദി പറഞ്ഞു. ഡോ. എം.എ.സാദത്ത് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ലൈഫ് ഫൗണ്ടേഷനിലെ അംഗങ്ങളും എബി അടക്കമുള്ള വ്യക്തിത്വങ്ങളുമെല്ലാം സംവാദത്തിന്‍റെ ഗ്യാലറിയില്‍ പിന്തുണയുമായി ഒപ്പം ചേര്‍ന്നു. സംവാദസമയത്തും ശേഷവും ചില കൂട്ടുകാര്‍ മാതൃകാപരമായ മാധ്യമസംസ്കാരം ഇനിയെങ്കിലും സാധ്യമാകുമോ എന്ന ആശങ്ക പ്രകടിപ്പിച്ചു കൊണ്ടിരുന്നു.