കേശവദേവ് 120ാം ജന്മദിനം അവാര്‍ഡ് സമര്‍പ്പണം അച്ചീവ്‌മെന്‍റ് അവാര്‍ഡ്ഉസ്മാന്‍ ഒഞ്ചിയത്തിന്

Kozhikode

കോഴിക്കോട്: മലയാള സാഹിത്യകുലപതി പി. കേശവദേവിന്റെ 120ാം ജന്മദിനാഘോഷവും അതോടനുബന്ധിച്ചുള്ള കേശവദേവ് മെമ്മോറിയല്‍ അച്ചീവ്‌മെന്റ് അവാര്‍ഡ് സമര്‍പ്പണവും സെപ്റ്റംബര്‍ 30 തിങ്കളാഴ്ച മാവൂര്‍ റോഡ് കൈരളി കോംപ്ലക്‌സിലെ വേദി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്നു.

രാവിലെ 10:30ന് പൊതുസമ്മേളന ഉദ്ഘാടനവും പ്രവാസി സാഹിത്യകാരന്‍ ഉസ്മാന്‍ ഒഞ്ചിയത്തിന് കേശവദേവ് അച്ചീവ്‌മെന്റ് അവാര്‍ഡ് സമര്‍പ്പണവും ഉത്തരമേഖല ഐ.ജി കെ. സേതുരാമന്‍ ഐ.പി.എസ് നിര്‍വഹിക്കും. ഉസ്മാന്‍ ഒഞ്ചിയത്തിന്റെ സാഹിത്യരംഗത്തെ സമഗ്ര സമഗ്രസംഭാവന വിലയിരുത്തിയാണ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കുന്നത്. പതിനയ്യായിരം രൂപയും ശില്പവുമാണ് പുരസ്‌കാരം.
കേശവദേവ് അനുസ്മരണ പ്രഭാഷണം പ്രമുഖ സാഹിത്യകാരന്‍ യു.കെ. കുമാരന്‍ നിര്‍വഹിക്കും. സ്മാരകസമിതി സംഘടിപ്പിക്കുന്ന കേശവദേവ് പഠന ഗവേഷണ കേന്ദ്രം പ്രശസ്ത കവി പി.പി. ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്യും. അനുസ്മരണ സമിതി ചെയര്‍മാന്‍ ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷത വഹിക്കും.

പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍
ആറ്റക്കോയ പള്ളിക്കണ്ടി (ചെയര്‍മാന്‍, അനുസ്മരണ സമിതി), ഡോ. ഇ.കെ. ഗോവിന്ദവര്‍മരാജ (മുഖ്യരക്ഷാധികാരി), പി.ടി. നിസാര്‍ (സെക്രട്ടറി, സംഘാടകസമിതി), പി.കെ. ജയചന്ദ്രന്‍ (കണ്‍വീനര്‍, സംഘാടകസമിതി)