ശ്രീനാരായണ ഗുരുദേവന്‍റെ തത്വചിന്തകൾ മാനവരാശിക്ക് ഗുണകരം: ഡോ കെ കെ മനോജൻ

Thiruvananthapuram

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ തത്വ ചിന്തകൾ മാനവരാശിക്ക് ഗുണകരവും പ്രകാശപൂരിതവുമാ യിരുന്നവെന്ന് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് വൈസ് ചെയർമാൻ ഡോ കെ കെ മനോജൻ പ്രസ്താവിച്ചു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, ജാതി ചോദിക്കരുത് പറയരുത് വിചാരിക്കരുത്, വ്യവസായം കൊണ്ട് അഭിവൃദ്ധരാവുക, സംഘടനകൊണ്ട് ശക്തരാകുക തുടങ്ങി ലോകജനതയ്ക്ക് എന്നും ജീവിതത്തിൽ പ്രകാശമേകുന്ന തത്വചിന്തകളാണ് ശ്രീനാരായണ ഗുരുദേവൻ മാനവരാശിക്ക് നൽകിയിട്ടുള്ളത് ഡോക്ടർ കെ കെ മനോജൻ എടുത്തുപറഞ്ഞു

മഹാസമാധിയോടനുബന്ധിച്ച് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് പ്രവേശന കവാടത്തിൽ സ്ഥാപിച്ചിട്ടുള്ള ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി സംസാരിക്കുകയായിരുന്നു ഡോ മനോജ്.

ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഡീൻ ഡോ ചന്ദ്രമോഹൻ, കോളേജ് പ്രിൻസിപ്പൽ ഡോ നന്ദിനി , ശ്രീ ഗോകുലം മെഡിക്കൽ കോളേജ് മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ കൃഷ്ണ , സെക്രട്ടറി ടു ചെയർമാൻ ജിതോഷ് കുമാരൻ, അക്കൗണ്ട് ഡിപ്പാർട്ട്മെന്റ് ഹെഡ് അനിൽ എസ് പി, പർച്ചേസ് ഡിപ്പാർട്ട്മെന്റ് ഹെഡ് മനു, പേഷ്യന്‍റ് കോഡിനേഷൻ ഓഫീസർ മാന്നാനം സുരേഷ്, പ്രോജക്ട് ഡിപ്പാർട്ട്മെന്റ് ഹെഡ് അജി, ലിനൻ ഡിപ്പാർട്ട്മെന്റ് ഹെഡ് വാസു, പി ആർ ഓ മാരായ റിജു, അരുൺ, ഓ പി ജനറൽ മാനേജർ മാരായ ശരത്, അരുൺ, സെക്യൂരിറ്റി ചീഫ് സലീം, ബയോമെഡിക്കൽ ഹെഡ് സുബിൻ, ചീഫ് നേഴ്സിങ് ഓഫീസർ ബേബി, നഴ്സിംഗ് സൂപ്രണ്ട് പുഷ്പ വേണുഗോപാൽ, ഷിജ ജേക്കബ്, പാരാമെഡിക്കൽ കോളേജ് ഡീൻ ഡോ വെൺമതി ശ്യാമളൻ, പ്രിൻസിപ്പൽ സരിത പങ്കെടുത്തു. ഗുരുദേവ പ്രാർത്ഥനയും, കഞ്ഞിയും പുഴുക്ക് വിതരണവും ഭക്തി സാന്ദ്രമായി നടന്നു.