പ്രഥമ മീരാന്‍സാഹിബ് സ്മാരക അവാര്‍ഡ് ഡോ: കെ കെ മനോജന്

Thiruvananthapuram

തിരുവനന്തപുരം: മീരാന്‍ സാഹിബിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം ഡോ: കെ കെ മനോജന.് സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവര്‍ക്കായാണ് മീരാന്‍സാഹിബിന്റെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ആതുരസേവന രംഗത്തെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് ശ്രീഗോകുലം മെഡിക്കല്‍ കോളേജ് വൈസ്സ് ചെയര്‍മാന്‍&ഡയറക്ടര്‍ ഡോ: കെ. കെ. മനോജനെ തേടി പുരസ്‌കാരം എത്തിയത്.

അഡ്വ: വെഞ്ഞാറമൂട് രാമചന്ദ്രന്‍ സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തിന്റെ ഡിസംബര്‍ രണ്ടാം തീയതി നടക്കുന്ന സമാപന സമ്മേളനത്തില്‍ വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ ഈ അവാര്‍ഡ് നല്‍കും. പൊന്നാടയും പ്രശംസാപത്രവും ശില്പവും ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്‌കാരം. ഗോകുലം ഗ്രൂപ്പ് പ്രസ്ഥാനങ്ങളുടെ ചെയര്‍മാന്‍ ഗോകുലം ഗോപാലന്റെ സഹോദരി പുത്രനാണ് ഡോ മനോജന്‍.