കവിയൂർ പൊന്നമ്മ ജനഹൃദയങ്ങളിലെ അമ്മ : ബിജു തേറാട്ടിൽ

Eranakulam

കൊച്ചി : ജനഹൃദയങ്ങളിൽ എന്നും ജീവിക്കുന്ന ഒരു അമ്മയെയാണ് മലയാളികൾക്ക് നഷ്ടപ്പെട്ടതെന്ന് പൊതുപ്രവർത്തകനും, സിനിമ നിർമാതാവും,ജനകീയ കൂട്ടായ്മ തേറാട്ടിൽ കോൺഗ്രസിന്റെ ചെയർമാനും കൂടിയായ ശ്രീ. ബിജു തേറാട്ടിൽ കൊച്ചിയിൽ അനുസ്മരിച്ചു.

മലയാള സിനിമ പ്രേക്ഷകർക്കൊപ്പം ജനഹൃദയങ്ങളിൽ നിലനിന്നിരുന്ന അമ്മയെ നഷ്ടപ്പെട്ടത് ഓരോ ഹൃദയങ്ങളിലും വേദനയുളവാക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.