ഭർത്താവിന്‍റെ ജനനേന്ദ്രിയം ഛേദിക്കാൻ ശ്രമിച്ചെന്ന പരാതി കള്ളക്കേസെന്ന് ഭാര്യ

Kozhikode

കോഴിക്കോട് :ഭർത്താവിന്റെ ജനനേന്ദ്രിയം ഛേദിക്കാൻ ശ്രമിച്ചെന്ന പരാതി കള്ളക്കേസെന്ന് കാണിച്ച്‌ ഭാര്യ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.
തലക്കുളത്തൂർ അന്നശ്ശെരി കോളിയോട്ട് താഴം സ്വദേശിനിയാണ് ഭർത്താവിനെതിരെ പരാതി നൽകിയത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച ഒന്നര മണിക്കാണ് കേസിനാസ്പദമായ സംഭവം. ഭക്ഷണം ഉണ്ടാക്കുന്നതിനിടയിൽ ഭർത്താവ് പുറകിലൂടെ കത്തിയുമായി കടന്നു വന്ന് കഴുത്ത് മുറുകി പിടിച്ചു . കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി , കൊല്ലാൻ ശ്രമിക്കുന്നതിനിടെ ഭർത്താവിന്റെ കൈ തട്ടി മാറ്റുന്നതിനിടയിൽ കൈക്ക് പരിക്കേറ്റു, തുടർന്ന് അടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ ഭർത്താവ് കൊല വിളിയുമായി എത്തി .

ഈ അവസരത്തിന് വേണ്ടിയാണ് കാത്തിരുന്നതെന്ന് ഭർത്താവ് ആക്രോശിച്ചു.
ബഹളം കേട്ട് സമീപവാസികൾ ഓടിയെത്തി ,തുടർന്ന് ആളുകൾ അടുത്ത് എത്തി എന്ന് മനസ്സിലാക്കിയ ഭർത്താവ് ഈ സമയം സ്വന്തം വീട്ടിൽ മുറിയിൽ കതകടച്ചിരുന്നു.
അര മണിക്കൂറിന് ശേഷം ഭർത്താവ് മുറിയിൽ നിന്നും പുറത്തേക്ക് വന്നു. അപ്പോഴേക്കും വിവരം അന്വേഷിക്കാൻ എത്തിയ സഹോദരൻ്റെ മകനെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. വീണ്ടും മുറിയിൽ പോയി സ്വയം ജനനേന്ദ്രിയം മുറിച്ച് പരിക്കേൽപ്പിക്കുകയാണ് ഉണ്ടായത്.

വിവരം അറിഞ്ഞ് എലത്തൂർ പോലീസ് സ്ഥലത്ത് എത്തി, ഭർത്താവിനെ ബീച്ച് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ട് പോയി. ഇതിനിടെ ഭാര്യയാണ് ജനനേന്ദ്രിയം മുറിച്ച് പരിക്കേൽപ്പിച്ചതെന്ന് അവിടെ കൂടി നിന്നവരോടും പിന്നീട് പോലീസിനോടും പറഞ്ഞു. പോലീസ് എത്തും മുൻപേ ചോര കാണിച്ച് തന്നെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

വെള്ളിയാഴ്ച രാവിലെയാണ് തൻ്റെ പേരിൽ കേസുണ്ടെന്ന് അറിയുന്നത് . ഇത് സംബന്ധിച്ച് വെള്ളിയാഴ്ച വൈകീട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു. കഴുത്തിന് നേരെ കത്തി കാണിച്ച് കൊല്ലാൻ ശ്രമിച്ചതിന് എലത്തൂർ പോലീസിൽ പരാതി നൽകിയിരുന്നു . കത്തി കൊണ്ട് മുറിവേറ്റതിനാൽ വ്യാഴാഴ്ച ബീച്ച് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

ഒരു മാസം മുൻപ് ഭർത്താവ് തന്നെയും മകളെയും മർദിച്ചതിനെ തുടർന്നുണ്ടായ കേസ് ഇപ്പോൾ നിലവിലുണ്ട്. ഭർത്താവിന്റെ പരസ്‌ത്രീ ബന്ധം അറിഞ്ഞത് മുതൽ കഴിഞ്ഞ 9 വർഷമായി ഭർത്താവിൽ നിന്നും പീഡനം അനുഭവിക്കുകയാണെന്ന് വീട്ടമ്മ പറഞ്ഞു തന്റെ നിരപരാധിത്വം തെളിയും വരെ പോരാടും. ഇത് സംബന്ധിച്ച്‌ പരാതി മുഖ്യമന്ത്രി,
ഡി ജി പി, പ്രതിപക്ഷ നേതാവ്,വനിത കമ്മീഷൻ എനിവർക്ക് പരാതി നൽകുമെന്നും no അവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.